ഡിസംബർ 16ന് ചേർന്ന സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ റദ്ദ് ചെയ്യാനുള്ള വൈസ് ചാൻസലർ കെ ശിവപ്രസാദിന്‍റെ ഉത്തരവ് ഏകാധിപത്യപരമെന്ന് എസ്എഫ്ഐ. സർവകലാശാല പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ഉൾപ്പെടെയെടുത്ത സുപ്രധാന തീരുമാനങ്ങളാണ് വിസി റദ്ദ് ചെയ്‌തത്. വിസിയുടെ ഈ ഉത്തരവ് സർവകലാശാലയെ ഭരണ സ്തംഭനത്തിലേക്ക് നയിക്കുമെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി.
വിദ്യാർത്ഥികളുടെ പരീക്ഷാ നടത്തിപ്പും വാല്യൂവേഷൻ ക്യാമ്പും, ഫല പ്രഖ്യാപനവും അനന്തമായി നീണ്ടു പോകുന്ന സാഹചര്യം സൃഷ്ടിക്കും. ഇത് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കുകയും ചെയ്യും. സംഘപരിവാർ ആഗ്രഹിക്കുന്നത് പോലെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള നീക്കമാണ് വിസി നടത്തുന്നത്.
സർവകലാശാല സിൻഡിക്കേറ്റിനെ വെല്ലുവിളിച്ച്, ഏകാധിപത്യ സ്വഭാവത്തോടെ ഇടപെടുന്ന വൈസ് ചാൻസലർ ഈ സമീപനം തിരുത്തിയില്ലെങ്കിൽ വലിയ വിദ്യാർത്ഥി പ്രതിഷേധം നേരിടേണ്ടി വരുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
NEWS SUMMERY: SFI states that Vice-Chancellor’s move to quash technical university syndicate yoga decision is dictatorial
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here