കലയ്‌ക്കെന്ത് നിറം? രാമകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി ആർഎൽവി കോളേജിൽ ബാനറുയർത്തി എസ്എഫ്ഐ

പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ നർത്തകി സത്യഭാമയുടെ വിദ്വേഷ പരാമർശത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ബാനറുയർത്തി. ആർഎൽവി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലാണ് എസ്എഫ്ഐ ബാനറുയർത്തിയത്.

ALSO READ: മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ഇഡിയെത്തി

നൃത്താധ്യാപകന്‍ ആര്‍എല്‍വി രാമകൃഷ്ണന് ഡിവൈഎഫ്ഐ കേരളത്തിലുടനീളം വേദിയൊരുക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പട പൊരുതിയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ അറിയപ്പെടുന്ന കലാകാരനായി വളര്‍ന്നു വന്നത്. വംശീയതയും ജാതിവെറിയും നിറഞ്ഞ പ്രസ്താവനയാണ് കലാമണ്ഡലം സത്യഭാമ നടത്തിയതെന്നും വി കെ സനോജ് പറഞ്ഞു.

ALSO READ: ദിവസേന കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; ഗുണങ്ങൾ നിരവധി

കേരളത്തില്‍ നിന്നും ഇത്തരം ജാതിക്കോമരങ്ങളെ എത്രയോ വര്‍ഷം മുമ്പ് ചവിട്ടി പുറത്താക്കിയതാണ്. കേരളം തള്ളിക്കളഞ്ഞ വൃത്തികെട്ട ചിന്താഗതികള്‍ വീണ്ടും മുഖ്യധാരയിലേക്ക് ആനയിക്കുന്ന വിഷജീവികളെ പ്രതിരോധിക്കണം. സര്‍വമതസമ്മേളനത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന വേളയിലാണ് സത്യഭാമയെ പൊലുള്ളവര്‍ പ്രതിലോമകരമായ പ്രസ്താവനയുയി വരുന്നതെന്നും വി കെ സനോജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News