എബിവിപി തെരഞ്ഞെടുപ്പ് നോമിനേഷനുകള്‍ നശിപ്പിച്ചു: പ്രതിഷേധവുമായി എസ്എഫ്ഐ

കുന്നംകുളത്ത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ നോമിനേഷനുകൾ നശിപ്പിച്ച സംഭവത്തിൽ എബിവിപിക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ തൃശൂർ ജില്ലാ കമ്മറ്റി. കുന്നംകുളം വിവേകാനന്ദ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നതിനിടെയാണ് സംഭവം.

ALSO READ: ലാപ്ടോപ്പ് ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ, നീക്കത്തിനെതിരെ അമേരിക്കയും ദക്ഷിണ കൊറിയയും

എബിവിപി സമർപ്പിച്ച ചെയർപേഴ്സൺ സ്ഥാനാർത്ഥികളുടെ നോമിനേഷനുകളിൽ പലതും സ്ക്രൂട്ടിനിയിൽ തള്ളിപ്പോയിരുന്നു. ഇതിൽ പ്രകോപിതരായാണ് എബിവിപി പ്രവർത്തകർ മുഴുവൻ നോമിനേഷനുകളും കീറിക്കളഞ്ഞത് എന്നാണ് എസ്എഫ്ഐയുടെ ആരോപണം. തോൽവി ഭയന്ന് ഗുണ്ടായിസത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എബിവിപി നടത്തുന്ന ശ്രമങ്ങളിൽ മുഴുവൻ വിദ്യാർത്ഥികളും പ്രതിഷേധിക്കണമെന്ന് എസ്എഫ്ഐ തൃശ്ശൂർ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ALSO READ:  വെടിക്കെട്ട്, രുചി വൈവിധ്യങ്ങള്‍, കലാപരിപാടിക‍ള്‍..ആഘോഷം: വിസ്മയങ്ങളൊരുക്കി ദുബായി ഗ്ലോബല്‍ വില്ലേജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News