നുണയുടെ പേമാരി പെയ്യിച്ച് എസ് എഫ് ഐക്ക് ചരമഗീതമെഴുതാന്‍ ആഴ്ച്ചകളോളം കാത്തുകെട്ടിക്കിടന്ന വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ മതി തങ്ങളെ നയിക്കാന്‍ എന്ന് വിദ്യാര്‍ഥികള്‍ നിശ്ചയിച്ചതായി പിഎം ആർഷോ ഫേസ്ബുക്കിൽ കുറിച്ചു. അവസാന വിദ്യാര്‍ഥിയും എസ് എഫ് ഐക്കൊപ്പം, ശരിക്കൊപ്പം നിലയുറപ്പിച്ചു.
നുണപ്പെയ്ത്തിന് ശേഷം നടന്ന പൂക്കോട്ടെ ആദ്യ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ആയിരുന്നു ഇന്ന്. ആഴ്ച്ചകളോളം പ്രൈം ടൈം മാറ്റിവെച്ച ദൃശ്യ മാധ്യമങ്ങള്‍ 30 സെക്കന്റോ, ദിവസങ്ങളോളം എഡിറ്റൊറിയല്‍ പേജ് നിറച്ച പത്രമാധ്യമങ്ങള്‍ അരകോളമെങ്കിലുമോ ഈ വാര്‍ത്തയ്ക്കായ് മാറ്റിവെക്കില്ലെന്നുറപ്പുണ്ട്. നുണ കൊണ്ട് ഗോപുരം പണിത് എക്കാലവും അതിന്റെ മട്ടുപ്പാവിലിരുന്ന് കുഴലൂത്ത് സാധ്യമോ?സാധ്യമാകില്ല ! സാധ്യമല്ലെന്ന് നുണപ്രചാരകരായ കുഴലൂത്ത് സംഘത്തിന് ബോധ്യമാകുമോ ? ബോധ്യമാകില്ല !
Read Also: വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തില്‍ സ്റ്റേജ് കെട്ടിയത് പ്രധാന റോഡ് അടച്ചല്ല: വി ജോയ്
പക്ഷെ നിങ്ങളറിയണം ജീവന്‍ പോയാലും നിങ്ങളോട് സമരസപ്പെടില്ലെന്ന് തീര്‍ച്ചപ്പെടുത്തിയ, നിങ്ങളുടെ പെരുംനുണകളെ പ്രതിരോധിക്കാന്‍ കരുത്തിരട്ടിപ്പിച്ച് കാത്തിരിക്കുന്ന രാഷ്ട്രീയ ജീവികളുള്ള ഇടങ്ങളാണ് കേരളത്തിന്റെ കലാലയങ്ങള്‍.
സോ, നിങ്ങള്‍ ആക്രമണം തുടരുക… ഞങ്ങള്‍ പ്രതിരോധവും. പൂക്കോട്ടെ പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍- ആർഷോ കുറിച്ചു. പോസ്റ്റ് വായിക്കാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here