“ഗവർണർക്കെതിരെ വരും ദിവസങ്ങളിലും സമരം ശക്തമാക്കും”: എസ്എഫ്ഐ

ഗവർണർക്കെതിരെ വരുന്ന ദിവസങ്ങളിലും സമരം കരുത്തോടെ തുടരുമെന്ന് എസ്എഫ്ഐ. സർവകലാശാലകളിൽ ഏകപക്ഷീയമായി നോമിനേറ്റ് ചെയ്യുന്നു. ചാൻസിലർ എബിവിപി പ്രവർത്തകരെ സെനറ്റിലേക്ക് നിർദേശിച്ചു, യോഗ്യതകളെ മറികടന്നാണ് ഈ തീരുമാനം. ഇന്നലെ മുതലാണ് കോൺഗ്രസ്‌ നേതൃത്വം പ്രതികരിച്ചു തുടങ്ങിയത്. കെ സുരേന്ദ്രന്റെയും, കെ സുധാകരന്റെയും പ്രതികരണം ഏതെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.

Also Read; ഗവർണർ കലാപത്തിന് ശ്രമിക്കുന്നു, ഇത് മോശപ്പെട്ട പ്രവൃത്തി; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

എസ്എഫ്ഐ അക്രമം ഉണ്ടാക്കുന്നു എന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. സംഘപരിവാർവൽക്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്നും, ക്യാമ്പസുകളിൽ സമരം വ്യാപിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. സർവകലാശാലകളെ സംരക്ഷിക്കാൻ വേണ്ടിയാണ് എസ്എഫ്ഐ ഈ സമരവുമായി മുന്നോട്ടുപോകുന്നത്. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. എന്നാൽ ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ ചീത്ത വിളിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്, ഇത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

Also Read; ഇന്ത്യന്‍ വംശജനായ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കൊല്ലുമെന്ന് ഭീഷണി; പ്രതി പിടിയില്‍

അതേസമയം, യൂത്ത് കോൺഗ്രസ്‌ കരിങ്കൊടി പ്രതിഷേധം മറ്റൊരു രീതിയിലാണ്. ഇടവഴികളിൽ നിന്ന്, വാഹനങ്ങൾക്ക് മുന്നിലേക്ക് എടുത്തു ചാടുന്ന രീതിയാണ് കാണിച്ചത്. ഒരു തരത്തിലുള്ള അക്രമസംഭവവും എസ്എഫ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഗവർണരുടെ വാഹനം തടഞ്ഞിട്ടില്ല, ആക്രമണം ഉണ്ടായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News