പെരുംനുണകള്‍ക്കെതിരെ സമരമുന്നണി തീര്‍ത്ത് എംജി ക്യാമ്പസുകള്‍

SFI

എറണാകുളം ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 45 ല്‍ 30 കോളേജിലും എസ്എഫ്‌ഐക്ക് വിജയം. പെരുമ്പാവൂര്‍ ജയ്ഭാരത്, പെരുമ്പാവൂര്‍ എംഇഎസ്, പൂത്തോട്ട SNLC കോളേജുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം KSUവില്‍ നിന്ന് തിരിച്ചുപിടിച്ചു. എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം ഗവ. ലോ കോളേജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, KMM കോളേജ്, കോതമംഗലം BEd കോളേജ്, തൃപ്പൂണിത്തുറ BEd കോളേജ്, MES കൊച്ചി, അക്വിനാസ് കോളേജ് ഇടക്കൊച്ചി, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വൈപ്പിന്‍, സ്റ്റാസ് കോളേജ് ഇടപ്പള്ളി, സെന്റ് ജോര്‍ജ് കോളേജ് മൂവാറ്റുപുഴ, ഗവ. കോളേജ് തൃപ്പൂണിത്തുറ, ഗവ. സംസ്‌കൃതം കോളേജ് തൃപ്പൂണിത്തുറ, എസ് എസ് കോളേജ് പൂത്തോട്ട, ആര്‍ എല്‍ വി കോളേജ് തൃപ്പൂണിത്തുറ, IHRD പുത്തന്‍വേലിക്കര, സെന്റ്. കുര്യാക്കോസ് കുറുപ്പംപടി, എം എ കോളേജ് കോതമംഗലം, എസ് എന്‍ എം മാല്യങ്കര, നിര്‍മ്മല കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് മുളന്തുരുത്തി, മൗണ്ട്കാര്‍മല്‍ കോതമംഗലം, എസ് എസ് വി കോളേജ് കോലഞ്ചേരി, എസ് എന്‍ ജി സി പൈങ്ങോട്ടൂര്‍, എസ് എസ് വി ഐരാപുരം, എല്‍ദോ മാര്‍ കോളേജ് കോതമംഗലം, മാര്‍ ഏലിയാസ് കോട്ടപ്പടി കോതമംഗലം എന്നീ കോളേജുകളില്‍ എസ്എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തി.

ഇടുക്കിയില്‍ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 30ല്‍ 22 കോളേജുകളിലും എസ്എഫ്‌ഐ വിജയിച്ചു. CSL കോളേജ് തൊടുപുഴ, ജെപിഎം കട്ടപ്പന കോളേജുകളിലെ യൂണിയന്‍ KSU വില്‍ നിന്ന് തിരിച്ചു പിടിച്ചു. മറയൂര്‍ IHRD, മുന്നാര്‍ ഗവ: കോളേജ്, രാജകുമാരി എന്‍ എസ് എസ് കോളേജ്, രാജാക്കാട് എസ് എസ് എം കോളേജ്, എം ഇ എസ് കോളേജ് നെടുംകണ്ടം, JNIAS തൂക്കുപ്പാലം, കട്ടപ്പന ഗവ : കോളേജ്, JPM കട്ടപ്പന, സെന്റ് ആന്റണിസ് പെരുവുന്താനം, B. Ed കോളേജ് കുമളി, IHRD കോളേജ് കുട്ടികാനം, എസ് എന്‍ കോളേജ് പാമ്പനാര്‍, എസ് എന്‍ കോളേജ് പാമ്പനര്‍, സെന്റ് ജോസഫ് അക്കാദമി,സെന്റ് ജോസഫ് ആര്‍ട്‌സ് മൂലമറ്റം , IHRD മുട്ടം, തൊടുപുഴ അല്‍ അസര്‍ ആര്‍ട്‌സ് കോളേജ്, CSL തൊടുപുഴ, തൊടുപുഴ ന്യൂ മാന്‍ കോളേജ്, സി ടി ഇ തൊടുപുഴ, അയ്യപ്പ കോളേജ് പാമ്പനാര്‍, B. Ed കോളേജ് നെടുംകണ്ടം എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ യൂണിയന്‍ നിലനിര്‍ത്തി.

ALSO READ:ഇടുക്കിയിൽ എസ്എഫ്ഐയുടെ തേരോട്ടം; 30 കോളേജുകളിൽ 11 ലും എതിരില്ലാതെ ജയിച്ചു

കോട്ടയം ജില്ലയില്‍ 36 ല്‍ 33 ക്യാമ്പസുകളിലും എസ്.എഫ്.ഐ ഉജ്വലവിജയം നേടി. മാന്നാനം KE കോളേജ് 2 വര്‍ഷങ്ങള്‍ക്ക് ശേഷം KSUവില്‍ നിന്ന് തിരിച്ചു പിടിച്ചു. ഗവ. കോളേജ് നാട്ടകം, സി.എം.സ് കോളേജ് കോട്ടയം, St. ജോര്‍ജ് കോളേജ് അരുവിത്തുറ, St. തോമസ് പാല, STAS പുലരിക്കുന്ന്, CSI ലോ കോളേജ്, ശ്രീ മഹാദേവ കോളേജ് വൈക്കം, St. സേവിഴ്സ് കോളേജ് കൊതവറ, ഡിബി കോളേജ് തലയോലപ്പറമ്പ്, ഡിബി കോളേജ് കീഴൂര്‍, Ihrd ഞീഴൂര്‍, ദേവമാതാ കോളേജ് കുറവിലങ്ങാട്, ഏറ്റുമാനൂരപ്പന്‍ കോളേജ്, Sme ഗാന്ധിനഗര്‍, St. സ്റ്റീഫന്‍സ് ഉഴവൂര്‍, Mes ഈരാറ്റുപേട്ട, ഹെന്റി ബേക്കര്‍ കോളേജ് മേലുകാവ്, B.ed ടീച്ചര്‍ എഡ്യൂക്കേഷന്‍, Mes എരുമേലി, ശ്രീശബരിശ കോളേജ്, Sd കോളേജ് കാഞ്ഞിരപ്പള്ളി, പിജിഎം കോളേജ് കങ്ങഴാ, Svr വാഴൂര്‍, St. മേരീസ് കോളേജ് മണര്‍കാട്, SN കോളേജ് ചാനനിക്കാട്, Ihrd പുതുപ്പള്ളി, KG കോളേജ് പാമ്പാടി, Mes പയ്യപ്പാടി, NSS ഹിന്ദു കോളേജ് ചങ്ങനാശേരി, പി ആര്‍ ഡി എസ് കോളജ് അമരപുരം, അമാന്‍ കോളേജ് പായിപ്പാട്, SN കോളേജ് കുമരകം എന്നീ കോളേജുകളില്‍ എസ്.എഫ്.ഐ യൂണിയന്‍ നിലനിര്‍ത്തി.

ALSO READ:എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 18 കോളേജുകളില്‍ 18 ലും എസ്.എഫ്.ഐക്ക് അത്യുജ്ജ്വല വിജയം നേടാനായി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് KSUവില്‍ നിന്ന് തിരിച്ചുപിടിച്ചു. STAS പത്തനംതിട്ട, ഗവണ്മെന്റ് കോളേജ് ഇലന്തൂര്‍, VNS കോളേജ് കോന്നി, SAS കോളേജ് കോന്നി, St തോമസ് കോളേജ് കോന്നി, മുസലിയര്‍ കോളേജ് കോന്നി, SNDP യോഗം കോളേജ് കോന്നി, ST തോമസ് കോളേജ് കോഴഞ്ചേരി, DB കോളേജ് പരുമല, മാര്‍ത്തോമാ കോളേജ് തിരുവല്ല, BAM കോളേജ് മല്ലപ്പള്ളി, St തോമസ് കോളേജ് റാന്നി, ഇലന്തൂര്‍ ബി. എഡ് കോളേജ്, CAC കോളേജ് ചുട്ടിപ്പാറ, അയിരൂര്‍ IHRD, തണ്ണിത്തോട് IHRD, ഇടമുറി st തോമസ് കോളേജ് എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ യൂണിയന്‍ നിലനിര്‍ത്തി.

ആലപ്പുഴ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന ഏക കോളേജായ എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ എസ്.എഫ്.ഐ യൂണിയന്‍ നിലനിര്‍ത്തി. പെരുംനുണകള്‍ക്കെതിരെ സമരമായി മാറിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News