ഐതിഹാസിക വിജയം; പോളിടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം

SFI

പെരും നുണക്കോട്ടകള്‍ പൊട്ടിച്ച് സംസ്ഥാനത്ത് എസ്എഫ്‌ഐ മുന്നേറ്റം. പോളിടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 55 പോളിടെക്നിക്കുകളില്‍ 46 ക്യാമ്പസുകളിലും എസ്എഫ്‌ഐ വിജയിച്ചു. എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

ആകെ 55 പോളിടെക്നിക്കുകളിലാണ് മത്സരം നടന്നത്. ഇതില്‍ 46 ക്യാമ്പസുകളിലും എസ്എഫ്‌ഐക്കാണ് വിജയം. തിരുവനന്തപുരം ജില്ലയില്‍ 5ല്‍ 5 ഇടത്തും എസ് എഫ് ഐ യൂണിയന്‍ വിജയിച്ചു.കൊല്ലം ജില്ലയില്‍ കൊട്ടിയം ശ്രീ നാരായണ പോളിടെക്‌നിക് കോളേജ്, എഴുകോണ്‍ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ്, പത്തനാപുരം പോളിടെക്നിക് കോളേജ്, പുനലൂര്‍ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് തുടങ്ങി ജില്ലയിലെ മുഴുവന്‍ കോളേജിലും എസ്എഫ്‌ഐക്ക് തന്നെയാണ് വിജയം. പത്തനംതിട്ട ജില്ലയില്‍ മുഴുവന്‍ കാമ്പസിലും എസ്എഫ്‌ഐ വിജയിച്ചു.

കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളും എസ്എഫ്‌ഐ തൂത്തുവാരി. തൃശൂര്‍,പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വലിയ വിജയമാണ് എസ്എഫ്‌ഐ നേടിയത്.കണ്ണൂരില്‍ 5ല്‍ അഞ്ചിടത്തും, കാസര്‍കോഡ് മുഴുവന്‍ കോളേജിലും എസ് എഫ് ഐ വിജയിച്ചു. എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

ALSO READ: എല്ലാ പ്രൊഫഷണല്‍ മേഖലയിലെയും യുവതി യുവാക്കൾക്കായി ‘യൂത്ത് പ്രൊഫഷണൽ മീറ്റ്’ സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ

ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 4 പോളിടെക്നിക് കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. കഴിഞ്ഞതവണ പരാജയപ്പെട്ട മുട്ടം പോളിടെക്നിക്കിൽ ഇത്തവണ എല്ലാ സീറ്റിലും 350ലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ട്. പുറപ്പുഴ, വണ്ടിപ്പെരിയാർ പോളിടെക്നിക്കുകളിൽ എസ്എഫ്ഐ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News