പെരുംനുണകള്‍ക്കെതിരെ വിധിയെഴുതി വിദ്യാര്‍ത്ഥികള്‍; പോയതെല്ലാം തിരിച്ചുപിടിച്ച് എസ്എഫ്‌ഐ

SFI

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, താമരശേരി ഐഎച്ച്ആര്‍ഡി കോളേജ്, ചേളന്നൂര്‍ എസ്എന്‍ജിസിഎഎസ് കോളേജ് യൂണിയനുകള്‍ SFI തിരിച്ചു പിടിച്ചു.

മടപ്പള്ളി ഗവ. കോളേജ്, ഗവ. ലോ കോളേജ് കോഴിക്കോട്, മുചുകുന്ന് ഗവ. കോളേജ്, ബാലുശ്ശേരി ഗവ. കോളേജ്, സി.കെ. ജി. ഗവ. കോളേജ്, മൊകേരി ഗവ.കോളേജ്,എസ്.എന്‍.ജി.സി. ചേളന്നൂര്‍, SN Self, എസ്.എന്‍.ഡി.പി. കൊയിലാണ്ടി, ഗുരുദേവ കൊയിലാണ്ടി, ആര്‍ട്‌സ് കോളേജ് കൊയിലാണ്ടി, എസ്.എന്‍. വടകര, കടത്താനാട് കോളേജ്, എം-ഡിറ്റ് ഉള്ളിയേരി, സി.യു.ആര്‍.സി. പേരാമ്പ്ര, കോ-ഓപ്പറേറ്റീവ് കോളേജ് കുരുക്കിലാട്,മേഴ്സി ബി.എഡ്., ഐ.എച്ച്.ആര്‍.ഡി. മുക്കം, ഐ.എച്ച്.ആര്‍.ഡി കിളിയനാട്, ഐ.എച്ച്.ആര്‍.ഡി നാദാപുരം, ഐ.എച്ച്.ആര്‍.ഡി താമരശ്ശേരി , പി.വി.എസ്. കോളേജ്, ,സാവിത്രി ദേവി സാബൂ കോളേജ്, എഡ്യുക്കോസ് കുറ്റ്യാടി, മദര്‍ തെരേസ ബി.എഡ്., പൂനത്ത് ബി.എഡ്., ക്യുടെക് ബി.എഡ്. , ക്യുടെക് ഐ.ടി., എസ്.എന്‍. ബി.എഡ്, എസ്.എം.എസ് വടകര, ബി.പി.ഇ ചക്കിട്ടപ്പാറ എന്നീ കോളേജുകളില്‍ എസ്എഫ്‌ഐക്ക് യൂണിയന്‍ ലഭിച്ചു.

ALSO READ:‘ഇക്കാന്റെ ഇണ്ടാസ് പിള്ളേര്‍ കീറിയെറിഞ്ഞു’; എംഎസ്എഫിനെ ട്രോളി ആര്‍ഷോ

വയനാട് ജില്ലയില്‍ സെന്റ് മേരിസ് കോളേജ് സുല്‍ത്താന്‍ ബത്തേരി,ഓറിയന്റല്‍ കോളേജ് വൈത്തിരി എന്നീ കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ചു.സിഎം കോളേജ് നടവയല്‍,SN കോളേജ് പുല്‍പള്ളി,കള്‍നറി കോളജ് വൈത്തിരി,CUTEC കണിയാംബറ്റ,MSW സെന്റര്‍ പൂമല,CKRM B. ED സെന്റര്‍ പുല്‍പള്ളി എന്നീ കോളേജുകളില്‍ SFക വിജയിച്ചു. മലപ്പുറം ജില്ലയില്‍ എന്‍എസ്എസ് മഞ്ചേരി,SNDP പെരിന്തല്‍മണ്ണ,ഫാത്തിമ കോളേജ് മൂത്തേടം,മരവട്ടം ഗ്രേസ് വാലി ദേവികയമ്മ B.ED,മുതുവല്ലൂര്‍ IHRD,KMCT ലോ കോളേജ്,നിലമ്പൂര്‍ ഗവ കോളേജ്,മങ്കട ഗവ. കോളേജ്,തവനൂര്‍ ഗവ. കോളേജ്,താനൂര്‍ ഗവ. കോളേജ് എന്നിവ SFI തിരിച്ചുപിടിച്ചു.പ്രവാസി കോളേജ് വളഞ്ചേരി,വാഴക്കാട് IHRD,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളേജ്,ജാമിയ കോളേജ് വണ്ടൂര്‍ എന്നിവ SFI നിലനിര്‍ത്തി.

പാലക്കാട് ജില്ലയില്‍ വിക്ടോറിയ കോളേജ് പാലക്കാട്, NSS കോളേജ് നെന്മാറ,NSS കോളേജ് പറക്കുളം,SNGS കോളേജ് പട്ടാമ്പി, IHRD മലമ്പുഴ എന്നിവ SFI തിരിച്ചു പിടിച്ചു.SN കോളേജ് ഷൊര്‍ണൂര്‍,Govt കോളേജ് പത്തിരിപാല,ഐഡിയല്‍ കോളേജ് ചെറുപ്ലശേരി,വി ടി ബി കോളേജ് ശ്രീകൃഷ്ണപുരം,ലിമെന്റ് പട്ടാമ്പി,യൂണിവേഴ്‌സല്‍ കോളേജ് മണ്ണാര്‍ക്കാട്,ചെമ്പയി സംഗീത കോളേജ് പാലക്കാട്,ഗവ:കോളേജ് കൊഴിഞ്ഞാമ്പാറ,ഗവ:കോളേജ് തോലന്നൂര്‍,IHRD അയിലൂര്‍,തുഞ്ചത്തെഴുത്തച്ഛന്‍ കോളേജ് എലവഞ്ചേരി,IHRD വടക്കഞ്ചേരി,SN ആലത്തൂര്‍,SNGC ആലത്തൂര്‍,IHRD കോട്ടായി, നേതാജി കോളേജ് നെന്മാറ എന്നിവിടങ്ങളില്‍ SFI വിജയിച്ചു.

ALSO READ:വിക്ടോറിയയും തിരിച്ചുപിടിച്ച് എസ് എഫ് ഐ, കെ എസ് യു യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണും തോറ്റു

തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം കെ. എസ്. യു പിടിച്ചെടുത്ത സെന്റ് തോമസ് കോളേജ് ഈ വര്‍ഷം എസ്. എഫ്. ഐ തിരിച്ചു പിടിച്ചു. വര്‍ഷങ്ങളായി എ. ബി. വി. പി ക്ക് ആധിപത്യമുള്ള ശ്രീവിവേകാനന്ദ കോളേജ് എസ്. എഫ്. ഐ പിടിച്ചെടുത്തു.തരണനെല്ലൂര്‍ എം ഇ എസ്,കൊടുങ്ങല്ലൂര്‍ എം ഇ എസ്,അസ്മാബി കോളേജ്,ശ്രീകൃഷ്ണ കോളേജ്, എം. ഡി കോളേജ്,ഷേണ്‍സ്റ്റാറ്റ്‌കോളേജ്,കില കോളേജ്, നാട്ടിക SN കോളേജ്, എസ്. എന്‍. ഗുരു കോളേജ്,ശ്രീ വ്യാസ കോളേജ് എന്‍. എസ്സ്. എസ്സ് കോളേജ്,വലപ്പാട് IHRD കോളേജ്,IHRD എറിയാട് കോളേജ്, SNGC വഴുക്കുംപാറ കോളേജ്, ചേലക്കര ആര്‍ട്‌സ് കോളേജ്, ഒല്ലൂര്‍ ഗവണ്മെന്റ് കോളേജ്, സെന്റ് അലോഷ്യസ് കോളേജ്, ക്രൈസ്റ്റ് കോളേജ്, ലക്ഷ്മി നാരായണ കോളേജ്,ശ്രീ കേരള വര്‍മ്മ കോളേജ്, കുട്ടനെല്ലൂര്‍ ഗവ :കോളേജ്, ഗവ: ലോ കോളേജ്, കെ കെ ടി എം കോളേജുകളില്‍ എസ്. എഫ്. ഐ വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News