കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: വിവിധ കോളേജുകളിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം‌

sfi

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. 7 വർഷങ്ങൾക്ക് ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജ് ചെയർമാൻ സീറ്റിലേക്ക് എസ് എഫ് ഐ വിജയിച്ചു. കഴിഞ്ഞ വർഷം നഷ്ട്ടപ്പെട്ട യൂണിയൻ വലിയ ഭൂരിപക്ഷത്തിൽ എസ് എഫ് ഐ തിരിച്ചു പിടിക്കുകയും ചെയ്തു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെ പരാജയപെടുത്തിയാണ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഗ്നി ആഷിക്ക് വിജയിച്ചത്. കോഴിക്കോട് ജില്ലയിൽ 54 കോളേജുകളിൽ 31
എണ്ണത്തിലും എസ്എഫ്ഐ വിജയിച്ചു.

കേരള വർമ കോളേജിൽ എല്ലാസീറ്റിലും എസ് എഫ് ഐ വിജയിച്ചു. എഡിറ്റർ ഒഴികെയുള്ള എല്ലാവരും പെൺകുട്ടികളാണ്. കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളേജിൽ 96 ൽ 80 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. എംഎസ്എഫ്- കെ എസ് യു സഖ്യത്തെ പരാജയപ്പെടുത്തി പെരിന്തൽമണ്ണ എസ് എൻ ഡി പി കോളേജിലും എസ് എഫ് ഐ വിജയക്കൊടി പാറിച്ചു.

Also Read: വയനാട് പുനരധിവാസം; കേരളത്തിന്റെയും കേന്ദ്രത്തിന്റെയും മാനദണ്ഡങ്ങൾ വ്യത്യാസമുള്ളതായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ

തോലനൂർ ഗവൺമെൻ്റ് ആർട്സ് ആൻ്റ് സയൻസ് കോളേജിലും, മഞ്ചേരി കോ- ഓപ്പറേറ്റീവ് കോളേജിലും, വടക്കൻഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലും, പാലക്കാട്‌ ചെമ്പൈ സംഗീത കോളേജിലും, ശ്രീകൃഷ്ണപുരം വി ടി ബി കോളേജിലും, നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആന്റ് സയൻസ് കോളേജിലും, മലപ്പുറം ദേവകിയമ്മ ബി.എഡ് കോളേജിലും, തൃശ്ശൂർ ശ്രീകൃഷ്ണ കോളേജിലും, കൊയിലാണ്ടി കെഎഎസ് കോളേജിലും, നാട്ടിക എസ്എൻ കോളേജിലും, ശ്രീ വ്യാസ കോളേജിലും മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു.

എംഎസ്എഫ്- കെ എസ് യു സഖ്യത്തെ പരാജയപ്പെടുത്തി മഞ്ചേരി എൻ എസ് എസ് കോളേജും,യുഡിഎസ്എഫിൽ നിന്നും നെന്മാറ എൻഎസ്എസ് കോളേജും, വയനാട് ഓറിയന്റൽ ഹോട്ടൽ മാനേജ്മെന്റ് കോളേജും, മരവട്ടം ഗ്രേസ് വാലി കോളേജും എസ് എഫ് ഐ തിരിച്ചുപിടിച്ചു.

Also Read: കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ജയം എസ്എഫ്ഐ വിരുദ്ധ പ്രചാരണങ്ങൾക്കുള്ള തിരിച്ചടി: പി എം ആർഷോ

11 വർഷത്തെ യുഡിഎസ്എഫ് കുത്തക തകർത്ത് ചരിത്രത്തിൽ ആദ്യമായി മൂത്തേടം ഫാത്തിമ കോളേജിൽ എസ്എഫ്ഐ ‌വിജയിച്ചു.

തൃശ്ശൂർ സെന്റ്.തോമസ് കോളേജ് കെ എസ് യുവിൽ നിന്ന് എസ്എഫ്ഐ ‌ തിരിച്ചുപിടിച്ചു.

5 വർഷത്തിനു ശേഷം നിലമ്പൂർ ഗവണ്മെന്റ് കോളേജ് യുഡിഎസ്എഫിൽ നിന്നും എസ് എഫ് ഐ തിരിച്ചുപിടിച്ചു.

22 കൊല്ലം എബിവിപി കോട്ടയായിരുന്ന വിവേകാനന്ദ കോളേജ് യൂണിയൻ എസ് എഫ് ഐ വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News