കാലടി സംസ്കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ഉജ്വല വിജയം. കാലടി സംസ്കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. ആകെയുള്ള ഏഴ് സീറ്റിലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് വിജയിച്ചത്.
യൂണിയൻ ചെയർപേഴ്‌സണായി കാലടി മുഖ്യ കേന്ദ്രത്തിലെ അശ്വന്ത് പി.എം, വൈസ് ചെയർപേഴ്‌സണായി പന്മന പ്രാദേശിക കേന്ദ്രത്തിലെ അനാമിക എസ്, ജനറൽ സെക്രട്ടറിയായി പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ അശ്വിൻ കെ, ജോയിൻ്റ് സെക്രട്ടറിമാരായി.
Also Read: പൂക്കോട് വെറ്ററിനറി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ് എഫ് ഐക്ക് ഉജ്വല വിജയം
കാലടി മുഖ്യ കേന്ദ്രത്തിലെ അദ്വൈത് ഇ, കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അരുണിമ കെ.കെ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി കാലടി മുഖ്യ കേന്ദ്രത്തിലെ കുസുമം കുറുവത്ത്, തിരൂർ പ്രാദേശിക കേന്ദ്രത്തിലെ ശ്രുതി സുരേഷ് എന്നിവരാണ് എതിരില്ലാതെ വിജയിച്ചത്.
നുണക്കഥകളുമായി നിരന്തരം എസ്.എഫ്.ഐയെ വേട്ടയാടാൻ ഇറങ്ങുന്നഎം എസ് എഫ് – കെ എസ് യു – എബിവിപി മാധ്യമ സഖ്യത്തിനുള്ള വിദ്യാർത്ഥികളുടെ മറുപടിയാണ് ഈ വിജയമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here