ചരിത്രം രചിച്ച് എസ്എഫ്ഐയുടെ ചുണക്കുട്ടികള്‍; കേരള സർവകലാശാല ഭാരവാഹിത്വത്തിൽ മുഴുവനും പെൺകുട്ടികൾ

കേരള സർവകലാശാല വിദ്യാർത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 7ൽ7 സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. അക്കൗണ്ട്സ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 5ൽ 5 സീറ്റും, സ്റ്റുഡൻ്റ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ 10 ൽ 8 സീറ്റും, എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 15 ൽ 13 സീറ്റും എസ്.എഫ്.ഐ വിജയിച്ചു.

ALSO READ: സിഎംഡിആര്‍എഫില്‍ നിന്നും വിതരണം ചെയ്തത് മൂന്നുകോടി 75 ലക്ഷത്തിലധികം; കണക്ക് ആറു ദിവസത്തേത്

‘പെരുംനുണകൾക്കെതിരെ സമരമാവുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരള സർവകലാശാല യൂണിയൻ്റെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥി യൂണിയൻ്റെ ഭാരവാഹിത്വത്തിലേക്ക് മുഴുവൻ പെൺകുട്ടികളെയാണ് എസ്.എഫ്.ഐ മത്സരിപ്പിച്ച് വിജയിപ്പിച്ചിട്ടുള്ളത്.

ALSO READ: ‘അജിത്കുമാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും’: ടി പി രാമകൃഷ്ണൻ

സർവകലാശാല യൂണിയൻ ചെയർ പേഴ്‌സണായി കൊല്ലം എസ്.എൻ കോളേജിലെ സുമി എസ്, ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളേജിലെ അമിത ബാബു, വൈസ് ചെയർ പേഴ്സൺമാരായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അബ്‌സൽന എൻ, ആലപ്പുഴ എസ്.ഡി കോളേജിലെ ആതിര പ്രേംകുമാർ, തിരുവനന്തപുരം വാഴിച്ചാൽ ഇമ്മാനുവൽ കോളേജിലെ നന്ദന എസ് കുമാർ, ജോയിൻ്റ് സെക്രട്ടറിമാരായി നങ്ങ്യർകുളങ്ങര ടി.കെ.എം.എം കോളേജിലെ അനന്യ എസ്, കൊല്ലം ടി.കെ.എം കോളേജിലെ അഞ്ജനദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐയുടെ ഉജ്വല വിജയത്തിന് വേണ്ടി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും, വോട്ട് ചെയ്ത് വിജയിപ്പിച്ച വിദ്യാർത്ഥികളെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു. കള്ളപ്രചരണങ്ങളിലൂടെ എസ്.എഫ്.ഐയെ തകർക്കാൻ ശ്രമിച്ച വലതുപക്ഷത്തിനുള്ള വിദ്യാർത്ഥികളുടെ മറുപടിയാണ് ഈ വിജയമെന്നും എസ്.എഫ്.ഐ ഭാരവാഹികൾ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News