പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് വൻ വിജയം

സംസ്ഥാനത്ത് പോളി ടെക്നിക്ക് കോളേജുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. 54 പോളി ടെക്നിക്കുകളിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ 44 ഇടങ്ങളിലും എസ്എഫ്ഐ യൂണിയൻ നേടി.

Also Read: തെരുവുനായയെ അടിച്ചുകൊന്നതിന് കേസ്; മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറം കോട്ടക്കൽ ഗവ. വനിത പോളി ടെക്നിക്ക്, വയനാട് മേപ്പാടി ഗവ. പോളി ടെക്നിക്ക് വിദ്യാർത്ഥി യൂണിയനുകൾ msf – Ksu സഖ്യത്തിൽ നിന്ന് തിരിച്ചുപിടിച്ചു.

Also Read: സിസിടിവി ദൃശ്യങ്ങൾ ചോർന്നു; പ്രമുഖ യൂടൂബറുടെ നഗ്നദൃശ്യങ്ങളടക്കം പുറത്ത്

അരാഷ്ട്രീയയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം, വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട എസ്.എഫ്.ഐ സ്ഥാനാർത്ഥികളെ വിജയിപ്പിച്ച വിദ്യാർത്ഥികളെ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News