എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; ചരിത്ര വിജയവുമായി എസ്എഫ്ഐ

SFI

കേരളത്തിലെ കാമ്പസുകളില്‍ നേടിയ ഉജ്വല വിജയങ്ങള്‍ക്ക് പിന്നാലെ എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലും ചരിത്രനേട്ടവുമായി എസ്എഫ്ഐ. 23-ാം തവണയാണ് എംജിയില്‍ എസ്എഫ്ഐ വിജയപതാക പാറിക്കുന്നത്. ചെയര്‍പേഴ്സണായി കട്ടപ്പന ഗവ. കോളേജിലെ എം എസ് ഗൗതവും ജനറല്‍ സെക്രട്ടറിയായി കോട്ടയം പുല്ലരിക്കുന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തിലെ ലിനു കെ ജോണും വിജയിച്ചു.

എം അപര്‍ണ(പാമ്പാടി കെജി കോളേജ്), ജെസ്ന ജോസ്(പത്തനംതിട്ട ചീങ്കല്‍ത്തടം മുസ്ലിയാര്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്), ആത്മജ് ജോയി(മൂവാറ്റുപുഴ നിര്‍മല കോളേജ്) എന്നിവരാണ് വൈസ് ചെയര്‍പേഴ്സണ്‍മാര്‍. ജോയിന്റ് സെക്രട്ടറിമാരായി കെ എ അഫ്താബ് മുഹമ്മദ്(എറണാകുളം മഹാരാജാസ് കോളേജ്), സി എസ് അഭിഷേക്(കോഴഞ്ചേരി സെന്റ് തോമസ് കോളേജ്) എന്നിവരെ തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് അംഗങ്ങളായി മുഹമ്മദ് റമീസ്(ഈരാറ്റുപേട്ട കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍), എസ് ശരത് ഇഗ്‌നേഷ്യസ്(എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോജേള്), കെ നവീന്‍(എറണാകുളം ഗവ. ലോ കേളേജ്), പാര്‍വതി പി മധു(കൊതവറ സെന്റ് സേവ്യേഴ്സ് കോളേജ്), പി ശ്രീജിത്(തൊടുപുഴ അല്‍ അസര്‍ ലോ കോളേജ്), അതുല്‍ അനില്‍(കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ്), എ അമല്‍(ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സ്), ഗൗരി നന്ദന രാജേഷ് (നാട്ടകം ഗവ. കോളേജ്), അഭിറാം മോഹന്‍(കുമളി സിപാസ് സിടിഇ), ജൊവിറ്റോ ജോസഫ് തോമസ്(പരുമല ഡിബി കോളേജ്), പി എസ് സഞ്ജയ്(മുളന്തുരുത്തി നിര്‍മല ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്), രാഹുല്‍ ജയകുമാര്‍(എംജി സര്‍വകലാശാല കാമ്പസ്), പ്രണവ് ഓമനക്കുട്ടന്‍(കോട്ടയം ബസേലിയസ് കോളേജ്) എന്നിവരെ തെരഞ്ഞെടുത്തു.

Also Read : വിമര്‍ശനങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് സരിന്‍ അടക്കമുള്ള സ്വതന്ത്രരെ എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്: ഗോവിന്ദന്‍ മാസ്റ്റര്‍

അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങളായി പി ഗോപിക, സഹല്‍ മുഹമ്മദ്(ഇരുവരും എറണാകുളം ഗവ. ലോ കോളേജ്), എം പി അര്‍ജുന്‍(പുല്ലരിക്കുന്ന് സ്റ്റാസ്), ലിന്റോ ജോണ്‍ ഫിലിപ്പ്(ബാലഗ്രാം ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്) എന്നിവരെ തെരഞ്ഞെടുത്തു.

കെഎസ്യുവിന്റെ ഹെലന്‍ അന്ന സൈജനും ആഷിന്‍ പോളും എക്സിക്യട്ടീവ് കമ്മിറ്റിയിലേക്കും നിഹാസ് മാഹിന്‍ അക്കൗണ്ട്സ് കമ്മിറ്റിയിലും വിജയിച്ചു. ‘പെരുംനുണകള്‍ക്കെതിരെ സമരമാകുക’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്എഫ്ഐക്ക് മികച്ച വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News