കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ക്യാംപസ് തെരഞ്ഞെടുപ്പ് : 55ല്‍ 44 ഇടത്തും എസ്എഫ്‌ഐ തേരോട്ടം

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 55 കോളേജുകളില്‍ 44 ഇടത്തും എസ് എഫ് ഐ യൂണിയന്‍ നേടി.

ALSO READ:  മയക്കുമരുന്ന് വ്യാപനം; സ്കൂളുകൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം ഉറപ്പാക്കാൻ എക്സൈസിന് നിർദേശം നൽകി മന്ത്രി എം ബി രാജേഷ്

ഗവ മെഡിക്കല്‍ കോളേജ് തിരുവനന്തപുരം,ഗവ മെഡിക്കല്‍ കോളേജ് ഇടുക്കി,ഗവ മെഡിക്കല്‍ കോളേജ് കോട്ടയം,ഗവ മെഡിക്കല്‍ കോളേജ് കൊല്ലം,ഗവ മെഡിക്കല്‍ കോളേജ് ആലപ്പുഴ,ഗവ ഡെന്റല്‍ കോളേജ് തിരുവനന്തപുരം, ഗവ ഡെന്റല്‍ കോളേജ് ആലപ്പുഴ,ഗവ ആയുര്‍വേദ കോളേജ് തിരുവനന്തപുരം, ഗവ ആയുര്‍വേദ കോളേജ് തൃപ്പുണിത്തുറ,ഗവ ആയുര്‍വേദ കോളേജ് പരിയാരം,വൈദ്യരത്‌നം ആയുര്‍വേദ കോളേജ് ഒല്ലൂര്‍. വൈദ്യരത്‌നം പി.എസ് വാര്യര്‍ ആയുര്‍വേദകോളേജ് കോട്ടയ്ക്കല്‍, ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് എറണാകുളം,എ എന്‍ എസ് എസ് ഹോമിയോ മെഡിക്കല്‍ കോളേജ് സച്ചിവോത്തമപുരം കോട്ടയം,എസ് വി ആര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് നേമം, ഗവ നഴ്‌സിംഗ് കോളേജ് തിരുവനന്തപുരം, ഗവ നഴ്‌സിംഗ് കോളേജ് കൊല്ലം, ഗവ നഴ്‌സിംഗ് കോളേജ് കോട്ടയം, ഗവ നഴ്സിംഗ് കോളേജ് പരിയാരം,ഗവ നഴ്‌സിംഗ് കോളേജ് കോഴിക്കോട്,സിമറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് മുട്ടത്തറ തിരുവനന്തപുരം,സിമറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് ഉദുമ കാസര്‍ഗോഡ്,സിമെറ്റ് നഴ്‌സിംഗ് കോളേജ് വര്‍ക്കല, സിമെറ്റ് നഴ്‌സിംഗ് കോളേജ് നൂറനാട്,സി മറ്റ് നഴ്‌സിംഗ് കോളേജ് പിണറായി,സിമെറ്റ് നഴ്‌സിംഗ് കോളേജ് മലമ്പുഴ,എ കെ ജി മെമ്മോറിയല്‍ നഴ്‌സിംഗ് കോളേജ് മാവിലായി, ഇ എം എസ് കോളേജ് ഓഫ് നഴ്‌സിംഗ് പെരിന്തല്‍മണ്ണ,എസ് എം ഇ നഴ്‌സിംഗ് കോളേജ് പുതുപ്പള്ളി,എസ് എം ഇ നഴ്‌സിംഗ് കോളേജ് ഗാന്ധിനഗര്‍,സിപ്പാസ് നഴ്‌സിംഗ് കോളേജ് പുതുപ്പള്ളി, ഗവ നഴ്‌സിംഗ് കോളേജ് സീതത്തോട്,എസ് എം ഇ നഴ്‌സിംഗ് കോളേജ് ചുട്ടിപ്പാറ,ഗവ നഴ്‌സിംഗ് കോളേജ് എറണാകുളം, എസ് എം ഇ ചെറുവണ്ടൂര്‍, ഗവ പാരാമെഡിക്കല്‍ കോളേജ് തിരുവനന്തപുരം, ഗവ പാരാമെഡിക്കല്‍ കോളേജ് പരിയാരം,എ കെ ജി പാരാമെഡിക്കല്‍ കോളേജ് മാവിലായി,മെഡിക്കല്‍ ട്രസ്റ്റ് എറണാകുളം, സിപ്പാസ് പാരാമെഡിക്കല്‍ പുതുപ്പള്ളി, എസ് എം ഇ പാരാമെഡിക്കല്‍ ഗാന്ധിനഗര്‍,ഗവ ഫാര്‍മസി കോളേജ് തിരുവനന്തപുരം, സി ഒ പി എസ് ഫാര്‍മസി കോളേജ് കോട്ടയം,ഗവ ഫാര്‍മസി കോളേജ് പരിയാരം, എസ് എം ഈ ഫാര്‍മസി പുതുപ്പള്ളി എന്നിവിടങ്ങളില്‍ എസ് എഫ് ഐ യൂണിയന്‍ നേടി.

ALSO READ:  നെല്ല് സംഭരണ കുടിശികയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍: മന്ത്രി പി പ്രസാദ്

കോട്ടയം ഗവ. ഫാര്‍മസി കോളേജ്, ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോ കോളേജ് എന്നിവിടങ്ങളില്‍ കെഎസ്‌യൂവില്‍ നിന്ന് യൂണിയന്‍ പിടിച്ചെടുത്തു. തുടര്‍ച്ചയായി അരാഷ്ട്രീയ മുന്നണി അധികാരത്തിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2 ജനറല്‍ സീറ്റ് ഉള്‍പ്പടെ നാല് സീറ്റില്‍ എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അരാഷ്ട്രീയ മുന്നണിക്കെതിരെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ഉള്‍പ്പടെ അഞ്ച് സീറ്റില്‍ എസ് എഫ് ഐ ക്ക് വിജയം നേടാനായി.

അരാഷ്ട്രീയ സംഘങ്ങള്‍ക്കും വര്‍ഗീയ സംഘടനകള്‍ക്കുമെതിരെ മതനിരപേക്ഷ ചേരിയില്‍ അണിചേര്‍ന്ന വിദ്യാര്‍ത്ഥി സമൂഹത്തേയും, എസ് എഫ് ഐ യുടെ വിജയത്തിനായി പ്രയത്‌നിച്ച സഖാക്കളെയും തിരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ അംഗങ്ങളെയും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News