കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിലിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ 8 ൽ 6 സീറ്റുകളും എസ്എഫ്ഐ വിജയിച്ചു. എഡ്യൂക്കേഷൻ – സൈദ് മുഹമ്മദ് സാദിഖ്(കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്), ഫൈൻ ആർട്സ് – അമാസ് എസ് ശേഖർ(ജോൺ മത്തായി യൂണിവേർസിറ്റി സെൻ്റർ, തൃശ്ശൂർ), സയൻസ് – റോഷിനി പി.ടി(കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്), ഹ്യൂമാനിറ്റീസ് – സ്വരാഗ്(ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്), കൊമേഴ്സ് – സഞ്ജയ് കെ(കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്), ജേർണലിസം – അനസ് ജോസഫ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്), എന്നീ എസ്എഫ്ഐ സ്ഥാനാർത്ഥികൾ അക്കാഡമിക് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Also Read: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
വിദ്യാഭ്യാസത്തെ കാവിവത്‌കരിക്കാനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഉൾപ്പെടെ എസ്എഫ്ഐ സംഘടിപ്പിച്ച സമരങ്ങൾക്കുള്ള പിന്തുണയും, എസ്എഫ്ഐയെ തകർക്കാൻ ലക്ഷ്യം വെച്ച് വലതുപക്ഷം സംഘടിപ്പിക്കുന്ന കള്ളപ്രചരണങ്ങൾക്കുള്ള മറുപടിയുമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ബാലറ്റിലൂടെ നൽകിയതെന്നും, എസ്എഫ്ഐക്ക് വോട്ട് ചെയ്ത മുഴുവൻ വിദ്യാർത്ഥികളെയും അഭിവാദ്യം ചെയ്യുന്നതായും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here