പെരുംനുണകളെ തകർത്തെറിഞ്ഞ് കേരള സർവകലാശാല ക്യാമ്പസുകൾ

SFI

കേരള സർവകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 77 ക്യാമ്പസുകളിൽ 64 ക്യാമ്പസുകളിലും എസ്എഫ്ഐ. തിരുവനന്തപുരം ജില്ലയിൽ സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 36 ൽ 31 കോളേജുകളിലും എസ്എഫ്ഐക്ക് വിജയം. ഇക്ബാൽ കോളേജും, എജെ കോളേജും രണ്ട് വർഷത്തിന് ശേഷവും ശ്രീശങ്കര കോളേജ് അഞ്ചുവർഷത്തിനു ശേഷവും കെഎസ്‍യുവിൽ നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു.

വൈറ്റ് മെമ്മോറിയാൽ കോളേജ്, ധനുവച്ചപുരം ഐഎച്ആർഡി, ⁠ക്രിസ്ത്യൻ കോളേജ്,വിഗ്യാൻ,കെഐസിഎംഎ, എംഎംഎസ്, ഗവ. സംസ്‌കൃത കോളേജ്,ഗവ. ആർട്സ് കോളേജ്, ⁠കെഐഐടിഎസ് കോളേജ്,ഗവ. കോളേജ് കാര്യവട്ടം,എസ്എൻ കോളേജ് ,എസ്എൻ കോളേജ് സെൽഫിനാൻസിംഗ്, ഗവ. കോളേജ് ആറ്റിങ്ങൽ, ⁠മദർ തെരേസ കോളേജ്, ഗവ. കോളേജ് നെടുമങ്ങാട്, ⁠ ഗവ. മ്യൂസിക് കോളേജ്, സരസ്വതി കോളേജ്, ഇടഞ്ഞി കോളേജ്, കുളത്തൂർ കോളേജ്, ശ്രീശങ്കര വിദ്യാപീഠം, മുളയറ കോളേജ്,നാഷണൽ കോളേജ്, ഇമ്മനുവേൽ കോളേജ്, കെഎൻഎം കാഞ്ഞിരംകുളം,യൂണിവേഴ്സിറ്റി കോളേജ്, വിമൻസ് കോളേജ്, തൈകാട് ബിഎഡ് കോളേജ്, സിഎസ്ഐ ബിഎഡ് കോളേജ് പാറശ്ശാല എന്നീ കോളജുകളിൽ എസ്എഫ്ഐ നിലനിർത്തി.

Also Read; കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; കേരള യൂണിവേഴ്സിറ്റിയിലും എസ്‌എഫ്ഐക്ക്‌ വൻ വിജയം

കൊല്ലം ജില്ലയിൽ സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 19 ൽ 13 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. എംഎംഎൻഎസ്എസ് കൊട്ടിയം എഐഎസ്എഫ് ൽ നിന്നും തിരിച്ചു പിടിച്ചു. എസ്എൻ കോളേജ് കൊല്ലം,കൊല്ലം എസ്എൻ വനിതാ കോളേജ്, എസ്എൻ ലോ കോളേജ് കൊല്ലം, എസ്എൻ കോളേജ് ചാത്തന്നൂർ, എൻഎസ്എസ് കോളേജ് നിലമേൽ, ടികെഎം കോളേജ് കരിക്കോട്, പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്, എകെഎംഎസ് കോളേജ് പത്തനാപുരം, പിഎംഎസ്എ കടക്കൽ, ഐഎച്ആർഡി കുണ്ടറ, പുനലൂർ ശ്രീ നാരായണ കോളേജ് ഓഫ് ടെക്നോളജി മുഴുവൻ സീറ്റിലും എസ്എഫ്ഐ, ഗവ. ബിജെഎം കോളേജിലും എസ്എഫ്ഐ നിലനിർത്തി.

ആലപ്പുഴ ജില്ലയിൽ 17 ൽ 15 എസ്എഫ്ഐ ഉജ്ജ്വലവിജയം നേടി. ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജ്, എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് ksu വിൽ നിന്നും കായംകുളം ജിസിഎൽഎആർ കോളേജ് കെഎസ്‍യു – എഐഎസ്എഫിൽ നിന്നും തിരിച്ചു പിടിച്ചു. എസ്എൻ കോളേജ് ചേർത്തല, ടികെഎംഎം കോളേജ് ഹരിപ്പാട്, ബിഷപ്പ് മൂർ കോളേജ് മാവേലിക്കര,ഐഎച്ച്ആർഡി കോളേജ് കാർത്തികപ്പള്ളി, ഐഎച്ച്ആർഡി കോളേജ് പെരിശ്ശേരി, ശ്രീനാരായണ ഗുരു സെൽഫ് കോളേജ് ചേർത്തല, എസ്എൻ കോളേജ് ഹരിപ്പാട്, മാർ ഇവാനുസ് കോളേജ് മാവേലിക്കര, എസ്എൻ കോളേജ് ആലപുഴ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, ഹരിപ്പാട് എസ്എൻ കോളേജ്, എസ്ഡി കോളേജ് ആലപ്പുഴ കോളേജുകളിൽ എസ്എഫ്ഐ നിലനിർത്തി.

Also Read; കോണ്‍ഗ്രസിന്റെ ജീര്‍ണിച്ച രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുമുന്നണിയിലേക്ക് കടന്നുവരാന്‍ തീരുമാനിച്ച സരിന് അഭിവാദ്യങ്ങള്‍: വി വസീഫ്

പത്തനംതിട്ട ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 5 ൽ 5 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. പന്തളം എൻഎസ്എസ് കോളേജ് മുഴുവൻ സീറ്റിലും എസ്എഫ്ഐ, അടൂർ ഐഎച്ച്ആർഡി മുഴുവൻ സീറ്റിലും എസ്എഫ്ഐ,പന്തളം എൻഎസ്എസ് ബിഎഡ് കോളേജ് മുഴുവൻ സീറ്റിലും എസ്എഫ്ഐ, അടൂർ എസ്ടി സിറിൾസ് മുഴുവൻ സീറ്റിലും എസ്എഫ്ഐ, ആകെ 4 സീറ്റിൽ മത്സരം നടന്ന കലഞ്ഞൂർ ഐഎച്ച്ആർഡിയിൽ 2 സീറ്റിൽ എസ്എഫ്ഐ വിജയിച്ചു. പെരുംനുണകളെ തകർത്തെറിയാൻ എസ്എഫ്ഐയോടൊപ്പം അണിനിരന്ന കേരള സർവകലാശാലക്ക് കീഴിലെ വിദ്യാർത്ഥികളെ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here