ഹൈദരാബാദില്‍ എബിവിപിക്കെതിരെ എസ്എഫ്ഐ സഖ്യത്തിന് തകര്‍പ്പന്‍ വിജയം: വീഡിയോ കാണാം

ഹൈദരാബാദ്‌ സർവകലാശാലയിൽ സംഘപരിവാര്‍ സംഘടനയായ എബിവിപിക്കെതിരെ പൊരുതി ജയിച്ച് എസ്എഫ്ഐ സഖ്യം. ശനിയാഴ്ച നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ – എഎസ്എ – ടിഎസ്‌എഫ്‌ സഖ്യം മിന്നും വിജയമാണ് സ്വന്തമാക്കിയത്.

ആറ്‌ ജനറൽ സീറ്റടക്കം മുഴവൻ സീറ്റും സഖ്യം സ്വന്തമാക്കി. 471 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എസ്‌എഫ്‌ഐയുടെ അതീഖ്‌ അഹമ്മദ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്. വെെസ് പ്രസിഡന്റായി എഎസ്എയുടെ ജല്ലി ആകാശും (388), ജനറൽ സെക്രട്ടറിയായി എഎസ്എയുടെ ദീപക് കുമാർ ആര്യയും (388), ജോയിന്റ് സെക്രട്ടറിയായി ടിഎസ്‌എഫിന്റെ ലവുഡി ബാല ആഞ്ജനേയലുവും (641), കൾച്ചറൽ സെക്രട്ടറിയായി എഎസ്എയുടെ സമീം അക്തർ ഷേക്കും (452), സ്‌പോർട്‌സ്‌ സെക്രട്ടറിയായി എസ്എഫ്ഐയുടെ അതുലും(236) വിജയക്കൊടി പാറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News