നുണകോട്ടകളുടെ പേമാരി തകര്‍ത്ത് എസ് എഫ് ഐ; എം ജി സര്‍വ്വകലാശാല സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം

നുണകോട്ടകളുടെ പേമാരി തകര്‍ത്ത് എം ജി സര്‍വ്വകലാശാല സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് ഉജ്ജ്വല വിജയം.

എം ജി സര്‍വ്വകലാശാല സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ഉജ്ജ്വല വിജയം നേടി. വര്‍ഗീയ ശക്തികളെയും അവിശുദ്ധ കൂട്ടുകെട്ടിനേയും തകര്‍ത്തെറിഞ്ഞു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐ യെ വിജയിപ്പിച്ചത്.

Also Read :ലെഫ്റ്റനന്റ് കേണൽ മോഹൻലാലിലും ഇന്ത്യൻ ആർമിക്കുമെതിരെ വിദ്വേഷ പ്രചാരണം; ചെകുത്താനെതിരെ പൊലീസ് കേസ്

വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിയ കുപ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം തള്ളി പറഞ്ഞത്. ചാന്‍സിലറുടെ കവിവല്‍ക്കരണ അജണ്ട കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടപ്പാവില്ല എന്ന് ഒരിക്കല്‍ക്കൂടി വിളിച്ചു പറഞ്ഞിരിക്കുകയാണ്.

എംജി സര്‍വ്വകലാശാല സെനറ്റ് ജനറല്‍ സീറ്റില്‍ അമലേന്ദു ദാസ്, അരുണ്‍ കുമാര്‍ എസ്, മുഹമ്മദ് സഫാന്‍, മുഹമ്മദ് റസല്‍, ജോയല്‍ ജയകുമാര്‍ എന്നിവരും സെനറ്റ് വിദ്യാര്‍ത്ഥിനി മണ്ഡലത്തിലേക്ക് വൈഷ്ണവി ഷാജി, അപര്‍ണ പി, ഗോപിക സുരേഷ്, ശാരിക ബാബു, ഐശ്വര്യ ദാസ് എന്നിവരും സെനറ്റ് പിജി മണ്ഡലത്തിലേക്ക് അഖില്‍ ബാബുവും പ്രൊഫഷണല്‍ മണ്ഡലത്തില്‍ സേതു പാര്‍വതി കെ എസ്, പിഎച്ഡി മണ്ഡലത്തില്‍ സിബിന്‍ എല്‍ദോസും എസ് സി മണ്ഡലത്തില്‍ അര്‍ജുന്‍ എസ് അച്ചുവും എസ് ടി മണ്ഡലത്തില്‍ ജോയല്‍ ബാബുവും വിജയിച്ചു.

സ്റ്റുഡന്റ് കൗണ്‍സില്‍ ജനറല്‍ വിഭാഗത്തില്‍ അസ്ലം മുഹമ്മദ് കാസിം, അമല്‍ പി എസ്, റമീസ് ഫൈസല്‍, ലിബിന്‍ വര്‍ഗീസ്, ഫ്രഡ്ഡി മാത്യു, ഹാഫിസ് മുഹമ്മദ്, ഈസ ഫര്‍ഹാന്‍ എന്നിവരും വിദ്യാര്‍ദ്ധിനി മണ്ഡലത്തില്‍ ഡയാന ബിജു, ആദിത്യ എസ് നാഥ്, അനഘ സൂസന്‍ ബിജു, സൂര്യ രാമചന്ദ്രന്‍,ഷാതിയ കെ എന്നിവരും എസ് സി എസ് ടി മണ്ഡലത്തില്‍ വിഘ്നേഷ് എസ്, വിനീത് തമ്പി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ സഖാകളെയും എസ് എഫ് ഐ കേരള സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പി എം ആര്‍ഷോയും അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News