കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോളേജ് പ്രിന്‍സിപ്പാള്‍; പ്രതിഷേധം

SFI-Nirmala COllege

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോളേജ് പ്രിന്‍സിപ്പാള്‍. മര്‍ദ്ദനത്തില്‍ എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവിന്റെ കര്‍ണ്ണപടം തകര്‍ന്നു. കോളേജില്‍ നാളെ വിദ്യാര്‍ത്ഥി പ്രതിഷേധം സംഘടിപ്പിക്കും. ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോളേജില്‍ എത്തിയ എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവിനെ പ്രിന്‍സിപ്പാള്‍ സുനില്‍ ഭാസ്‌കര്‍, സ്റ്റാഫ് സെക്രട്ടറി രമേശന്‍ കെ പി എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതയാണ് പരാതി.

ALSO READ:അപകീര്‍ത്തി കേസ്; മേധാ പട്കറിന് 5 മാസം തടവ്, 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

എസ്എഫ്‌ഐ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം കോളേജില്‍ നടത്താന്‍ അനുവദിക്കില്ലെന്നും തുടര്‍ന്നാല്‍ പുറത്തെറിയും എന്ന രീതിയില്‍ പ്രിന്‍സിപ്പാള്‍ ഭീഷണി മുഴക്കിയതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. ഇക്കാര്യം സംസാരിക്കാനായി കോളേജില്‍ എത്തിയ എസ്എഫിഐ ഏരിയ പ്രസിഡന്റ് അഭിനവിനെ പ്രിന്‍സിപ്പാള്‍ സുനില്‍ ഭാസ്‌കര്‍, ഒരു പ്രകോപനവും ഇല്ലാതെ മര്‍ദ്ദിക്കുകയായിരുന്നു. നിയമനടപടി സ്വീകരിക്കണമെന്നും കോളേജില്‍ നിന്ന് നടപടി സ്വീകരിക്കുന്നത് വരെ ശക്തമായ പ്രതിഷേധമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.

ALSO READ:ദില്ലി മദ്യനയ കേസ്: കെ കവിതയ്ക്ക് ജാമ്യമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News