ആരിഫ് മുഹമ്മദ് ഖാന് നേരെ പാലക്കാട് നഗരത്തില്‍ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ പാലക്കാട് നഗരത്തില്‍ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗസ്റ്റ് ഹൗസിലേക്ക് പോകും വഴിയാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. കരിങ്കൊടികളുമായി പ്രതിഷേധിച്ച എസ്എഫ്‌ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ALSO READ:കേരളത്തെ ടെക്നോളജി സ്പോര്‍ട്സിന്റെ കേന്ദ്രമാക്കും: മന്ത്രി പി രാജീവ്

പാലക്കാട് നഗരത്തില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഗവര്‍ണര്‍, റോഡുമാര്‍ഗമാണ് പാലക്കാട്ടേക്ക് വന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഗവര്‍ണര്‍ക്ക് വേണ്ടി ജില്ലാ പൊലീസ് ഒരുക്കിയിരുന്നത്. ഗവ: ഗസ്റ്റ് ഹൗസിലേക്ക് എത്തുന്നതിനിടെ വൈകുന്നേരം നാലരയോടെയാണ് ഐ.എം.എ ജംങ്ഷനില്‍ വെച്ച് എസ്എഫ്‌ഐക്കാര്‍ കരിങ്കൊടികളുമായി എത്തിയത്. തുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി ഗവര്‍ണറെ എസ്എഫ്‌ഐക്കാര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ALSO READ:ഉച്ചഭക്ഷണ അരി കടത്തിയ നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News