വൈദേശിക വിദ്വേഷത്തിനെതിരെ യുകെയില്‍ എസ്എഫ്‌ഐയുടെ ചെറുത്ത്‌നില്‍പ്പ്; സഹായമാവശ്യമുള്ളവര്‍ക്കായി ഹെല്‍പ്പ്‌ഡെസ്‌കുകള്‍ രൂപീകരിച്ചു

യുകെയിലെ വൈദേശിക വിദ്വേഷത്തിനെതിരെയും കുടിയേറ്റ വിരുദ്ധതയ്‌ക്കെതിരെയും നടത്തിയ പ്രതിഷേധം ചോദ്യം ചെയ്തുകൊണ്ട് തീവ്ര വലതുപക്ഷ വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് പരുക്ക്. സംഭവത്തില്‍ നൂറുകണക്കിന് പ്രക്ഷോഭക്കാരെ യുകെ പൊലീസ് അറസ്റ്റു ചെയ്തു. യുകെയിലെ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, ബ്ലാക്ക്പൂള്‍, ഹള്‍ എന്നിവിടങ്ങളിലും വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലും നടന്ന ആക്രമണങ്ങളിലാണ് അക്രമികളെ പൊലീസ് പിടികൂടിയത്. ബെല്‍ഫാസ്റ്റില്‍ ഇന്നലെ രാത്രി നടന്ന തീവ്രവലതുപക്ഷ ആക്രമണത്തിലാണ് മലയാളിയായ വിദ്യാര്‍ഥിക്ക് പരുക്കേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ ഇസ്ലാം വിരുദ്ധ ഗ്രൂപ്പും വംശീയ വിരുദ്ധ പ്രതിഷേധക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.

ALSO READ: ഇല്ല, ഇനി കരയാനില്ല…. സങ്കടം വറ്റിയതുകൊണ്ടല്ലത്, ഉള്ളിലൊരു കടലാണ്..അത് ഇരമ്പിയാര്‍ക്കുന്നുമുണ്ട്, പക്ഷേ ഇനി ജീവിക്കണം..ജീവിക്കാനേ ഷൈജയ്ക്കിനി സമയമുള്ളൂ.!

മലയാളി വിദ്യാര്‍ഥികള്‍ ധാരാളം ഉള്ള മേഖലകളില്‍ ഇത്തരം അതിക്രമങ്ങളെ ചെറുക്കുന്നതിനും അടിയന്തരഘട്ടത്തില്‍ അവര്‍ക്ക് സഹായമെത്തിക്കുന്നതിനുമായി എസ്എഫ്‌ഐയുടെ യുകെ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍- ബെല്‍ഫാസ്റ്റ്: +44 74426 71580, ബെര്‍മിങ്ഹാം: +44 77354 24990, കര്‍ഡിഫ്: +44 77999 13080, ഷെല്‍മ്‌സ്‌ഫോര്‍ഡ്: +44 78848 74463, കൊവെന്‍ട്രി: +44 74076 14938, ഡുണ്ടീ: +44 74230 39348, എഡിന്‍ബര്‍ഗ്: +44 74661 54281, ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയ്ര്‍: +44 74366 53833, ലീഡ്‌സ്: + 44 77694 48275, ലെയ്‌സ്റ്റര്‍: +44 79206 37841, ലിവര്‍പൂള്‍: +44 78185 82739, ലണ്ടന്‍ ഏരിയ: +44 7776 612246, നോര്‍ത്താംപ്റ്റണ്‍: +44 74428 46576, ഓക്‌സ്‌ഫോര്‍ഡ്: +44 79206 18708, പോര്‍ട്‌സ്മൗത്ത്: +44 7824 064813, ഷെഫീല്‍ഡ്: +44 79206 37841, സൊമേര്‍സെറ്റ്: +44 74502 30138, സൗത്താംപ്റ്റണ്‍: +44 77171 40064, ജനറല്‍: +44 74353 82799, +44 77694 48275.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News