“ചെലവ് 65 കോടി, വരവ് 7 കോടി” സമാന്ത ചിത്രം ചരിത്രത്തിലെ വമ്പൻ പരാജയത്തിലേക്ക്!

ഗുണശേഖർ സംവിധാനം ചെയ്ത് സമാന്ത പ്രധാനവേഷത്തിലെത്തിയ ‘ശാകുന്തളം’ ബോക്സ്ഓഫിസിൽ തകർന്നടിയുന്നതായി റിപ്പോർട്ടുകൾ. ശകുന്തളയുടെ വേഷമായിരുന്നു ചിത്രത്തിൽ സമാന്ത അവതരിപ്പിച്ചത്. ചിത്രത്തിൽ മലയാളി താരം ദേവ് മോഹനും പ്രധാന വേഷത്തിലെത്തിയിരുന്നു.

Samantha Ruth Prabhu changes social media bio on her US trip: 'Whatever  your capabilities…' | Entertainment News,The Indian Express

65 കോടിയിൽ ഒരുക്കിയ ചിത്രം തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്തു. എന്നിട്ടും ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ചയിൽ നേടിയത് വെറും ഏഴ് കോടി രൂപ മാത്രമാണ്. സമാന്തയുടെ കരിയറിലെ ഏറ്റവും വലിയ പരാജയം എന്ന് വിലയിരുത്തപ്പെടുന്ന ചിത്രം തെലുങ്ക് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ്.

Samantha Ruth Prabhu reveals five 'crazy' things about her upcoming film  'Shaakuntalam'

സംവിധായകൻ ഗുണശേഖർ നിർമ്മിച്ച ചിത്രത്തിന് ആദ്യ ദിനം മുതൽ വൻ തിരിച്ചടിയാണ് നേരിട്ടത്. ആഗോളതലത്തിൽ റിലീസ് ചെയ്തിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിനായില്ല. അതേ സമയം എൺപത് കോടിക്കു മുകളിൽ ചെലവുണ്ടെന്നാണ് സിനിമയുടെ നിർമാതാക്കളുടെ അവകാശവാദം. അങ്ങനെയെങ്കിൽ ഉണ്ടായിരിക്കുന്നത് പുറത്ത് വന്നതിലധികം വൻ സാമ്പത്തിക നഷ്ടമാണ് എന്നാണ് റിപ്പോർട്ടുകൾ.

Samantha Ruth Prabhu Launches Doorstep Mental Health Service, Discusses Her  Challenges! | JFW Just for women

വമ്പൻ ബജറ്റിൽ ഒരുക്കിയ ചിത്രത്തിൽ നിലവാരമില്ലാത്ത വിഎഫ്എക്സ് രം​ഗങ്ങൾ മടുപ്പുളവാക്കുന്നു. സിനിമ മുഴുവനും ഒരു ഇൻഡോർ സ്റ്റുഡിയോയിൽ ചിത്രീകരിച്ചതായി തോന്നും. സെറ്റ് വർക്കുകളും നിലവാരം പുലർത്തിയില്ല.

Samantha Ruth Prabhu follows this diet to manage myositis | HealthShots

ദൃശ്യ വിസ്മയമൊരുക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം കാലഹരണപ്പെട്ടതായി തോന്നുന്നുവെന്നുമെല്ലാമാണ് പ്രധാന വിമർശനം. മികച്ച   ദൃശ്യാനുഭവം പ്രതീക്ഷിച്ച പ്രേക്ഷകരെ 3ഡി പതിപ്പ് പോലും നിരാശപ്പെടുത്തിയെന്നാണ് പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News