“ആരാണ് ഇവരോടൊക്കെ വണ്ടിയില്‍ കയറാന്‍ പറഞ്ഞതെന്ന് ഡയറക്ടര്‍ ചോദിച്ചു, കാരവനില്‍ നിന്ന് ഇറക്കിവിട്ടു”; ദുരനുഭവം പങ്കുവെച്ച് ശാലിന്‍ സോയ

ആര്‍ടിസ്റ്റ് എന്ന രീതിയില്‍ എനിക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണെന്ന് നടി ശാലിന്‍ സോയ. വിശുദ്ധന്‍, മല്ലു സിങ് തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ച ആര്‍ടിസ്റ്റ് ആയിട്ടും പലപ്പോഴും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ആര്‍ടിസ്റ്റ് എന്ന രീതിയില്‍ എനിക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഒരിക്കല്‍ ഒരു ഔട്ട്‌ഡോര്‍ ഷൂട്ടിങ് സെറ്റിലെ കാരവനില്‍ നിന്ന് എന്നെ ഇറക്കി വിട്ടിട്ടുണ്ടെന്നും ശാലിന്‍ പറഞ്ഞു. വിശുദ്ധന്‍, മല്ലു സിങ് തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ച ആര്‍ടിസ്റ്റ് ആയിട്ടും തനിക്ക് ഇത്തരത്തില്‍ കുറച്ച് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് താരം തുറന്നുപറഞ്ഞു.

Also Read : മമ്മൂക്ക തുടങ്ങിവെച്ച കോടി ക്ലബുകള്‍, മലയാളത്തിന്റെ മാത്രമായ റെക്കോര്‍ഡ് നേട്ടങ്ങള്‍ ഇങ്ങനെ

ഇത് ആര്‍ടിസ്റ്റുകള്‍ക്ക് ഇരിക്കാനുള്ള കാരവനാണെന്നും ഇറങ്ങിപ്പോകണം എന്നു പറഞ്ഞ് എല്ലാവരുടെയും മുമ്പില്‍ വച്ച് ഇറക്കി വിട്ടിട്ടുണ്ടെന്നും ശാലിന്‍ പറഞ്ഞു. മറ്റൊരു സിനിമാ സെറ്റില്‍ വെന്നും ഞാന്‍ അപമാനിതയായിട്ടുണ്ടെന്നും ശാലിന്‍ പറയുന്നു. തിരിച്ചു പോകാന്‍ ഒറ്റ വണ്ടിയേ ഉള്ളൂ. എന്നോട് ഡയറക്ടറുടെ വണ്ടിയില്‍ കേറാന്‍ പ്രൊഡക്ഷനില്‍ നിന്നു പറഞ്ഞു.

തുടര്‍ന്ന് ഡയറക്ടറുടെ വണ്ടിയില്‍ കയറാമോ എന്നു ഞാന്‍ ചോദിച്ചെങ്കിലും കുഴപ്പമില്ല, കയറിക്കോളൂ എന്നാണ് പ്രൊഡക്ഷനില്‍ പറഞ്ഞതെന്നും ഞാനും അമ്മയും വണ്ടിയില്‍ കയറിയെന്നും ശാലിന്‍ പറഞ്ഞു. പക്ഷേ, ഉടനെതന്നെ ഡയറക്ടര്‍ ദേഷ്യപ്പെട്ടു. ആരാണ് ഇവരോടൊക്കെ ഈ വണ്ടിയില്‍ കയറാന്‍ പറഞ്ഞതെന്നു ചോദിച്ചു.

Also Read : ചായ നല്‍കാന്‍ താമസിച്ചു; ഭാര്യയെ വെട്ടിവീഴ്ത്തി ഭര്‍ത്താവ്; കൊലപാതകം പൊലീസിനെ അറിയിച്ച് മകന്‍

അന്ന് കരഞ്ഞുകൊണ്ടാണ് അന്ന് അവിടെ നിന്ന് ഇറങ്ങിയത്. ഞാന്‍ മാത്രമാണെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, എന്റെയൊപ്പം അമ്മയും ഉണ്ടായിരുന്നു. അമ്മ-അച്ഛന്‍ എന്നിവരെയൊക്കെ ഇമോഷനല്‍ ആയിട്ടല്ലേ കാണുന്നതെന്നും ശാലിന്‍ ചോദിച്ചു. തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് ശാലിന്‍ മനസ് തുറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News