അത് കേട്ടിട്ട് ബേസിലിന്റെ ഭാര്യ എന്നെ വിളിച്ച് കരഞ്ഞു, ഒരിക്കലും മറക്കില്ല ആ സംഭവം; തുറന്നുപറഞ്ഞ് ഷാന്‍ റഹ്‌മാന്‍

മിന്നല്‍ മുരളി എന്ന സിനിമയിലെ ഉയരെ എന്ന പാട്ട് കേട്ടിട്ട് ബേസിലിന്റെ ഭാര്യ എലിബസത്ത് തന്നെ വിളിച്ച് കരഞ്ഞിരുന്നുവെന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാന്‍ തന്റെ അനുഭവം തുറന്നുപറഞ്ഞത്.

ബേസിലിന്റെ വൈഫ് ഉയരെ എന്ന പാട്ട് കേട്ടിട്ട് എന്നെ വിളിച്ച് കരഞ്ഞിരുന്നു. ഓ! എന്തൊരു പാട്ടാണ് ഷാനിക്കാ നിങ്ങള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത് എന്നൊക്കെ പറഞ്ഞ് കരഞ്ഞിരുന്നു. അത് മറക്കാന്‍ കഴിയാത്തൊരു മൊമന്റ് ആയിരുന്നു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ് – ഷാന്‍ പറഞ്ഞു

മിന്നല്‍ മുരളിയിലെ ഉയരെ എന്ന പാട്ട് ലിറിക്ക് വീഡിയോ ആയി ഇറങ്ങിയപ്പോള്‍ കുറേ പേര്‍ക്ക് ഇഷ്ടമായിരുന്നില്ല. എന്ത് പാട്ടാണിത്, ഇതാണോ ഷാന്‍ റഹ്‌മാന്‍ ഉണ്ടാക്കിയ പാട്ട് എന്നൊക്കെ പലരും ചോദിച്ചിരുന്നുവെന്നും ഷാന്‍ പറഞ്ഞു.

ഞാന്‍ വര്‍ക്ക് ചെയ്തത് ബേസില്‍ ജോസഫിന് വേണ്ടിയാണ്. ബേസി എനിക്ക് തന്ന സിറ്റുവേഷനും വില്ലനും വില്ലന്റെ പ്രേമവും ഇതിന്റെയൊക്കെ ഇമോഷന്‍സ് മനസിലാക്കി വേണം മ്യൂസിക് ചെയ്യാന്‍. ഒരുപാട് കാര്യങ്ങള്‍ തലയില്‍വെച്ച് കൊണ്ടാണ് നമ്മള്‍ വര്‍ക്ക് ചെയ്യാനിരിക്കുന്നത്. അത് കൊണ്ട് തന്നെ വെറുമൊരു ലിറിക്ക് വീഡിയോ വന്നത് കൊണ്ട് മാത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമാകണമെന്നില്ല. പക്ഷേ സിനിമയിറങ്ങിക്കഴിഞ്ഞപ്പോഴാണ് ആളുകള്‍ക്ക് കൂടുതലും കണക്ട് ആയത് – ഷാന്‍ റഹ്‌മാന്‍ പറഞ്ഞു.

ആദ്യം നമ്മള്‍ സാറ്റിസ്ഫൈ ചെയ്യേണ്ടത് ഡയറക്ടറെയാണെന്നും അതിന് ശേഷമാണ് ഓഡിയന്‍സിനെ സാറ്റിസ്ഫൈ ചെയ്യേണ്ടതെന്നും ഷാന്‍ റഹ്‌മാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News