29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യമായി പങ്കെടുക്കാനെത്തി ശബാന ആസ്മി. റെട്രോസ്പെക്ടീവ് സെഗ്മെന്റിലെ ആദ്യചിത്രവും തന്റെ ആദ്യ സിനിമയുമായ അങ്കുറിന്റെ പ്രദര്‍ശനത്തിനായാണ് താരം എത്തിയത്. പ്രഥമ ഐഎഫ്എഫ്കെയുടെ ഭാഗമായ തനിക്ക് ചലച്ചിത്രമേളയുടെ 29-ാം പതിപ്പില്‍ പങ്കെടുക്കാൻ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ശബാന ആസ്മി പറഞ്ഞു.
സംവിധായകന്‍ ശ്യാം ബെനഗലിന്റെ 90-ാം ജന്മദിനത്തില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശബാന ആസ്മിയുടെ സാന്നിധ്യത്തില്‍ കൂടിയാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. 1975 ഇല്‍ ചിത്രീകരിച്ച സിനിമ, നടി ശബാന ആസ്മിയുടെ ആദ്യ ചിത്രം. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശ്യാം ബെനഗലിന്റെ 90-ാം ജന്മദിനം കൂടിയാണ്.
ഒപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശബാന ആസ്മിയുടെ സാന്നിധ്യത്തില്‍ കൂടിയാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഒരുക്കിയത്. കേരളത്തിലെ ചലച്ചിത്രമേളയില്‍ ആദ്യമായി പങ്കെടുക്കുന്നതിന്റെ സന്തോഷവും നടി പങ്കുവെച്ചു.
50 വര്‍ഷം മുന്‍പുള്ള സിനിമയുടെ ചിത്രീകരണവും ഒപ്പം നടി ശബാന ആസ്മിയുടെ അഭിനയവും സിനിമയെ ഒന്നുകൂടി മികച്ചതാക്കുന്നുവെന്ന് എം എ ബേബി പറഞ്ഞു. അങ്കുര്‍ കാണാന്‍ സദസ്സ് നിറയെ പ്രേക്ഷകരും എത്തി.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സിനിമയാണെങ്കിലും ഇക്കാലത്തും സിനിമ വളരെ പ്രസക്തമാണെന്ന് പ്രേക്ഷകര്‍. താഴ്ന്ന ജാതിയില്‍പ്പെട്ട ലക്ഷ്മിയും ഭൂവുടമയുടെ മകന്‍ സൂര്യയും തമ്മിലുണ്ടാകുന്ന അവിഹിതബന്ധത്തിലൂടെ ഉടലെടുക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here