ഓര്‍ക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ; മരണത്തിന് തൊട്ടുമുമ്പ് ഷബ്‌ന സംസാരിക്കുന്ന ദൃശ്യങ്ങള്‍ കൈരളിക്ക്

കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷബ്‌ന മരിക്കുന്നതിന് മുമ്പ് നടത്തുന്ന വെളിപ്പെടുത്തലുകളുടെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഭര്‍തൃവീട്ടുകാര്‍ തന്നെ മര്‍ദ്ധിച്ചിരുന്നതും അസഭ്യം പറഞ്ഞിരുന്നതായും ഷബ്‌ന പറയുന്ന ദൃശ്യങ്ങളാണ് കൈരളി ന്യൂസിന് ലഭിച്ചത്. ഭര്‍ത്തൃമാതാവിന്റെയും സഹോദരിയുടെയും നിരന്തരപീഡനമാണ് കാരണമെന്ന് ഷബ്‌നയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തന്നെ ഒഴിവാക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നതായ് ഷബ്‌ന വീഡിയോയില്‍ പറയുന്നുണ്ട്.

ALSO READ: ഹമാസുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചോദ്യത്തിന് വിവാദ മറുപടിയുമായി വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി

പത്തുവര്‍ഷം മുമ്പായിരുന്നു ഷബ്‌നയുടെ വിവാഹം. ഭര്‍ത്തൃവീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഷബ്‌ന അവിടെത്തന്നെ തുടര്‍ന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ തീരുമാനിച്ചു. ഇതിനായി വിവാഹ സമയത്ത് നല്‍കിയ 120 പവന്‍ സ്വര്‍ണം തിരിച്ച് വേണമെന്ന് ഷബ്‌ന ഭര്‍ത്തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഷബ്‌ന മരിച്ച ദിവസം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് ഷബ്‌നയെ മര്‍ദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News