‘എനിക്ക് വലുത് ഭരണഘടനയും ഇന്ത്യൻ ആശയവും, ആലിയ ഭട്ടിനെ അണ്‍ഫോളോ ചെയ്യുന്നു’:ശബ്നം ഹാഷ്മി

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ സിനിമ മേഖലയിലെ നിരവധിപ്പേർ പങ്കെടുത്തിരുന്നു. അതിൽ ബോളിവുഡ് താരങ്ങളായ ആലിയയും രണ്‍ബീര്‍ കപൂറും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ആലിയ ഭട്ടിനെ സോഷ്യല്‍മീഡിയയില്‍ അണ്‍ഫോളോ ചെയ്യുന്നു എന്നറിയിച്ചുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകയായ ശബ്നം ഹാഷ്മി രംഗത്ത് വന്നിരിക്കുകയാണ്. എക്സിലൂടെയാണ് ശബ്നം ഇക്കാര്യം അറിയിച്ചത്. മികച്ച നടിയും സുഹൃത്തിന്‍റെ മകളാണെന്നതും ആലിയയെ പിന്തുടരാന്‍ മതിയായ കാരണമല്ല എന്നാണ് ഇവർ എക്സില്‍ കുറിച്ചത്.

ALSO READ: കൊല്ലത്ത് മധ്യവയസ്‌കനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

”നിങ്ങളെ ഏറ്റവും മികച്ച നടിയായും സുഹൃത്തിന്‍റെ മകളായും ഞാൻ കരുതുന്നത് നിങ്ങളെ പിന്തുടരാൻ മതിയായ കാരണമല്ല. ഹൃദയഭാരത്തോടെ നിങ്ങളെ അണ്‍ഫോളോ ചെയ്യുന്നു. 21 ദശലക്ഷത്തിലധികം വരുന്ന ഫോളോവേഴ്സില്‍ നിന്നും ഒരെണ്ണം കുറയുന്നത് ഒരു കുറവല്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയും ഇന്ത്യയുടെ ആശയവും മറ്റെന്തിനെക്കാളും ഒരുപാട് മുകളിലാണ്” എന്നാണ് ശബ്നം ഹാഷ്മിയുടെ ട്വീറ്റ്.

ALSO READ: കാലുകളുടെ ഭംഗിക്കായി പെഡിക്യൂര്‍ ചെയ്യുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

അഭിമാന മുഹൂര്‍ത്തമാണിതെന്നും ചടങ്ങിനെത്തിയതില്‍ അഭിമാനമുണ്ടെന്നുമാണ് പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് രണ്‍ബീര്‍ കപൂര്‍ പറഞ്ഞത്. രാമന്‍റെയും ഹനുമാന്‍റെയും രാമസേതുവിന്‍റെയും ചിത്രങ്ങള്‍ പതിപ്പിച്ച സാരി അണിഞ്ഞാണ് ആലിയ ചടങ്ങിനെത്തിയത്. ആലിയയെയും രണ്‍ബീര്‍ കപൂറിനേയും കൂടാതെ അമിതാഭ് ബച്ചൻ, രജനീകാന്ത്, കത്രീന കൈഫ്, വിക്കി കൗശൽ, മാധുരി ദീക്ഷിത്, ഡോ ശ്രീറാം നേനെ, , അഭിഷേക് ബച്ചൻ, ആയുഷ്മാൻ ഖുറാന, രാം ചരൺ, കങ്കണ റണാവത്ത്, മധുര് ഭണ്ഡാർക്കർ, സുഭാഷ് ഘായി, വിവേക് ​​ഒബ്‌റോയ്, സോനു കെ നിഗം, അൻപ് ഒബ്‌റോയ്, സോനു നിഗം തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration