ഷബ്നം പാടി, സംഗീത സവിധാനം നിർവ്വഹിച്ച സൂഫി ആൽബം ‘മേദ ഇഷ്ക്‌ വി തു…’ ഇന്നെത്തും

ഷബ്നം പാടി, സംഗീത സവിധാനം നിർവ്വഹിച്ച സൂഫി ആൽബം ‘മേദ ഇഷ്ക്‌ വി തു…’ ഏപ്രിൽ ഇന്നെത്തും. പഞ്ചാബി-ഉർദ്ദു ഭാഷയിലാണ്‌ ഇതിന്റെ വരികൾ രചിച്ചിട്ടുള്ളത്‌. ഇതിന്റെ പോസ്റ്റർ ശ്രീ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ‘മമ്മൂട്ടി കമ്പനി’യുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ്‌ ചെയ്തു. ആത്മീയ ഉന്മാദത്തിന്റെ സംഗീത ആവിഷ്കാരമാണ് സൂഫി സംഗീതം. മതപരമായ പരിമിതികളില്ലാതെ ദൈവവുമായുള്ള ബന്ധം വിഭാവനം ചെയ്യുന്നു. പരമ്പരാഗതമായുള്ള സൂഫി സംഗീത ശൈലിയിൽ നിന്നും വേറിട്ട്‌ പാശ്ചാത്യ സംഗീതത്തെക്കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു അവതരണമാണ്‌ ഈ ഗാനത്തിന്റെ പ്രത്യേകത.

Also Read: ‘ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത് ആർഎസ്എസിന്റെ നിർദേശപ്രകാരം’; ആര്‍എസ്എസ് നടത്തുന്ന മാസ്റ്റര്‍ പ്ലാന്‍ വെളിപ്പെടുത്തി ബിജെപി നേതാവ്

ചലച്ചിത്ര പിന്നണിഗായികയും, സൂഫി സംഗീതജ്ഞയുമാണ്‌ അഴകിയ രാവണനിലെ ‘വെണ്ണിലാ ചന്ദനക്കിണ്ണം, നിറത്തിലെ ‘ശുക്‌രിയ’ തുടങ്ങിയ ഗാനങ്ങളിലൂടെ ചലച്ചിത്ര പിന്നണി ഗാന രംഗത്ത്‌ നിലയുറപ്പിച്ചു. കർണ്ണാട സംഗീതത്തിൽ ബിരുദവും, സൂഫി സംഗീതത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ കേരള സർവ്വകലാശാലയിൽ സൂഫി സംഗീതത്തിൽ ഗവേഷണം നടത്തിവരുന്നു. ഇന്ത്യയിലെ ആദ്യത്തെ പരമ്പരാഗത വനിതാ ഖവാലി ബാന്റായ ‘ലയാലി സൂഫിയ’ ഷബ്നത്തിന്റേതാണ്‌. സൂഫി സംഗീതത്തെക്കുറിച്ച്‌ പുസ്തകം രചിച്ചിട്ടുണ്ട്‌.

Also Read: സംസ്ഥാനത്ത് കൺസ്യൂമർഫെഡ് വിഷു ചന്തകൾ ഇന്ന് മുതൽ

ചലച്ചിത്ര താരവും, ഷബ്നത്തിന്റെ ഭർത്താവുമായ റിയാസ്‌ ഹസ്സൻ ആണ്‌ ഈ ആൽബത്തിന്റെ ദൃശ്യാവിഷ്ക്കാരം നിർവ്വഹിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News