സിബിഎസ് സി പ്ലസ് ടു പരീക്ഷയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഷെഫാലി വർമ്മക്ക് തിളക്കമാർന്ന വിജയം. പരീക്ഷയിൽ 80 ശതമാനത്തിന് മുകളിൽ മാർക്കോടെ വിജയിച്ചെന്ന് അണ്ടർ 19 വനിതാ ട്വൻറി20 ലോകകപ്പിൽ ഇന്ത്യയെ നയിച്ച ഷെഫാലി സോഷ്യൽ മീഡിയയിൽ കുറിച്ചു. മാർക്ക് ഷീറ്റും പിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് താരം ആരാധകർക്കായി പങ്ക് വെച്ചത് ചെയ്തത്. സിബിഎസ്ഇ പത്താംതരം പരീക്ഷയിൽ ഷെഫാലി 93.12 ശതമാനം മാർക്കോടെയാണ് പാസായത്. ഹരിയാനയിലെ റോഹ്ത്തക്ക് സ്വദേശിനിയാണ് 19 കാരിയായ ഷെഫാലി.
“2023ല്‍ ഞാന്‍ ഒരു 80 പ്ലസ് പ്രകടനം കൂടി പുറത്തെടുത്തു. അത് പ്ലസ് ടു പരീക്ഷയിലാണെന്ന് മാത്രം. എന്റെ പരീക്ഷാഫലത്തില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. എന്റെ പ്രിയപ്പെട്ട വിഷയമായ ക്രിക്കറ്റിനായി സര്‍വവും നല്‍കാനായി ഞാന്‍ കാത്തിരിക്കുകയാണ് ” എന്നാണ് ഷഫാലിയുടെ കുറിപ്പ്.
2021 ലാണ് 19കാരിയായ ഷെഫാലി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ കന്നിമത്സരത്തിനിറങ്ങിയത്. ഈ വർഷം കളിക്കളത്തിലും മികച്ച ഫോമിലാണ് താരം. ഈ വർഷമാദ്യം നടന്ന പ്രഥമ നിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ അണ്ടർ 19 ടീമിനെ കിരീടം ചൂടിക്കാൻ ഷെഫാലിക്ക് കഴിഞ്ഞു. ടൂർണമെന്റിൽ ഇന്ത്യൻ ബാറ്റിംഗിന്റെ നെടുംതൂണും ഷെഫാലിയായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമാമെന്ന നേട്ടവും ഇന്ത്യൻ നായികക്ക് സ്വന്തം.പിന്നീട് ദക്ഷിണാഫ്രിക്കയിലെ സീനിയർ വനിതാ ടീമിന്റെ ടി20 ലോകകപ്പ് മത്സരങ്ങളിലും താരം മികച്ച പ്രകടനം നടത്തി. സെമിയിൽ ഓസ്‌ട്രേലിയയോട് തോറ്റാണ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായത്.
ആദ്യ വനിതാ ഐപിഎല്ലിലും ഷെഫാലി മിന്നുന്ന ഫോമിലായിരുന്നു. ഡൽഹി ക്യാപിറ്റൽസിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. രണ്ട് കോടി രൂപയ്ക്കാണ് താരം ഡൽഹിയിലെത്തിയത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 252 റൺസാണ് ഷെഫാലി നേടിയത്. ശരാശരി 31.50 ആയിരുന്നു. 185.29 സ്ട്രൈക്ക് റേറ്റ്. 13 സിക്‌സറുകളോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ച താരമായി ഷെഫാലി മാറി.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here