ഷെഫീഖ് വധശ്രമക്കേസ്: പ്രതികൾ കുറ്റക്കാർ; പിതാവും രണ്ടാനമ്മയും അഴിക്കുള്ളിൽ

Shqfeeq case

തൊടുപുഴ: ഷെഫീഖ് വധശ്രമക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതായി തൊടുപുഴ ഒന്നാം അഡീഷ്ണൽ കോടതി.  ഷെഫീഖിൻ്റെ അച്ഛനും ഒന്നാം പ്രത്രിയുമായ ഷെരീഫ് ഐപിസി 324 ഗുരുതര പൊള്ളൽ ഏൽപിക്കൽ, 326 ഗുരുതര പരിക്കേൽപിക്കൽ, 323 സ്വമേധയാ ഉണ്ടാക്കുന്ന വ്രണപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തുവെന്നും കണ്ടെത്തി.

ഷെഫീഖിൻ്റെ രണ്ടാനമ്മയും രണ്ടാം പ്രതിയുമായ അനീഷയ്ക്കെതിരെ ഈ മൂന്ന് വകുപ്പുകൾക്ക് പുറമേ 307 വധശ്രമവും കണ്ടെത്തി. കേസിൽ ജഡ്ജി ആഷ് കെ ബാൽ വിധി പറഞ്ഞു. അനീഷയ്ക്കെ് പത്ത് വർഷം കഠിനതടവും. പിതാവായ ഷെരീഫിന് 7 വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 11 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നത്.

Also Read: കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം; പ്രതി ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ

2013 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് കേസ്. കുട്ടി അബോധാവസ്ഥയിലായപ്പോഴാണ് പ്രതികള്‍ ഷെഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതോടെയാണ് നാളുകൾ നീണ്ട ക്രൂരമർദനം പുറം ലോകം അറിയുന്നത്.

പ്രതികൾക്ക് വിവിധ വകുപ്പുകൾ തിരിച്ചുള്ള ശിക്ഷാവിധി

ഒന്നാം പ്രതി ഷെരീഫ്
326 വകുപ്പ് പ്രകാരം – 7വർഷം തടവ്, 50000 രൂപ പിഴ, പിഴ ഒടുക്കാത്ത പക്ഷം 1 വർഷം തടവ്.

323 വകുപ്പ് പ്രകാരം – 1വർഷം കഠിന തടവ്.

ജെ ജെ ആക്ട് പ്രകാരം – 1 വർഷം കഠിന തടവ്.

ഒന്നാം പ്രതിക്ക് ആകെ 9 വർഷം കഠിന തടവ്.

രണ്ടാം പ്രതി അനീഷ
307 വകുപ്പ് പ്രകാരം – 10 വർഷം തടവ്, രണ്ട് ലക്ഷം രൂപ പിഴ.

324 വകുപ്പ് പ്രകാരം – 3 വർഷം തടവ്.

323 വകുപ്പ് പ്രകാരം – 1 വർഷം തടവ്.

ജെ ജെ– ആക്ട് പ്രകാരം – 1വർഷം തടവ്.

രണ്ടാം പ്രതിക്ക് ആകെ 15 വർഷം കഠിന തടവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News