കെ മുരളീധരന്റെ കാര്യത്തില്‍ ഷാഫിയും സതീശനും എടുക്കുന്നത് അപഹാസ്യമായ നിലപാട്: എ കെ ഷാനിബ്

a k shanib

കെ മുരളീധരന്റെ കാര്യത്തില്‍ ഷാഫിയും സതീശനും എടുക്കുന്നത് അപഹാസ്യമായ നിലപാടെന്ന് എ കെ ഷാനിബ്. പാലക്കാട്- വടകര- ആറന്മുള കരാറാണെന്ന് ആദ്യ പത്രസമ്മേളനത്തില്‍ തന്നെ താന്‍ പറഞ്ഞതാണ്. അത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന കത്ത്. താന്‍ പറഞ്ഞ ആരോപണങ്ങളുടെ ഒരു തെളിവാണ് പുറത്തുവന്നതെന്നും എ കെ ഷാനിബ് പറഞ്ഞു.

ആലത്തൂരില്‍ മത്സരിച്ച രമ്യ പരാജയപ്പെട്ടു. അവരെ ചേര്‍ത്തുപിടിച്ച് ചേലക്കരയില്‍ സീറ്റ് കൊടുത്തു. കെ.മുരളീധരന്റെ കാര്യത്തില്‍ ഷാഫിയും സതീശനും അപഹാസ്യമായ നിലപാടാണ് എടുക്കുന്നത്. കത്തിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല, വ്യക്തി കൊടുത്ത കത്തല്ല, ഡി.സി.സി കൊടുത്ത കത്താണ്. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്താണല്ലോ കത്ത് കൊടുക്കുക, പ്രഖ്യാപനത്തിന് ശേഷമല്ലല്ലോ കത്ത് കൊടുക്കുക. കെ.മുരളീധരന്റെ കുടുംബത്തെ അവഹേളിച്ച വ്യക്തിയിലേക്ക് സ്ഥാനാര്‍ത്ഥിത്വം വരുന്ന സാഹചര്യം വന്നപ്പോഴാണ് ഡി.സി.സി കത്തയച്ചത്.

ALSO READ:തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു

വടകരയില്‍ പോവുമ്പോള്‍ തന്നെ ഷാഫിയുടെ ഡിമാന്‍ഡ് താന്‍ പറഞ്ഞ ആളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു. ഒരു കാരണവശാലും രാഹുല്‍ സ്ഥാനാര്‍ത്ഥിയാവരുതെന്ന് ആഗ്രഹിക്കുന്ന പ്രവര്‍ത്തകരുടെ വികാരമാണ് ഡി.സി.സിയുടെ കത്ത്. ആരുടെ അഭിപ്രായത്തിനും വിലകല്‍പ്പിക്കാത്ത ധാര്‍ഷ്ട്യവുമായാണ് സതീശന്‍ പോവുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസിലെ കോക്കസ് തകരും. ആ കത്ത് ആര്‍ക്ക് കൊടുത്തു, ആരു കൊടുത്തു എന്നത് വ്യക്തമാണ്. ആരൊക്കെ കൂടെയുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് മനസ്സിലായിക്കാണും.
മത്സരത്തില്‍ നിന്ന് പിന്‍മാറാനുള്ള സാധ്യതയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിശോധിക്കണം- എ കെ ഷാനിബ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News