‘കള്ളപ്പണം വാരിവിതറി അഭിനയം പൊടിപൊടിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ഷാഫിയുടെ വിചാരം’; ആ പരിപ്പ് പാലക്കാട്ടെ കുടുക്കയില്‍ വേവില്ലെന്നും ഡോ.കെടി ജലീല്‍

kt-jaleel-shafi-parambil

കള്ളപ്പണം വാരിവിതറി, അഭിനയം പൊടിപൊടിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ഷാഫി പറമ്പിൽ വിചാരിക്കുന്നതെന്നും ആ പരിപ്പ് പാലക്കാട്ടെ കുടുക്കയില്‍ വേവില്ലെന്നും ഡോ.കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. അതിനാണ് ഡോ. സരിനെപ്പോലെ മികവുറ്റ ഒരാള്‍ കോണ്‍ഗ്രസ്സില്‍ പാലക്കാട്ടുകാരനായി ഉണ്ടായിട്ടും പത്തനംതിട്ടയില്‍ നിന്ന് ഒരാളെ കാളകെട്ടിച്ച് കോട്ടമൈതാനത്തേക്ക് എഴുന്നള്ളിച്ചത്.

കോണ്‍ഗ്രസ്സില്‍ അല്ലറചില്ലറ തട്ടിപ്പും തരികിടയും സ്ഥിരം പതിവാണ്. എന്നാല്‍ നിഷ്‌കളങ്കരായ സ്വദേശത്തും വിദേശത്തുമുള്ള സമ്പന്നരെ പിഴിഞ്ഞ് ചണ്ടിയാക്കി വലിച്ചെറിയുന്ന ഏര്‍പ്പാട് അത്യപൂര്‍വം ആളുകളേ ചെയ്തിട്ടുള്ളൂ. അവരെല്ലാം സ്വന്തം ചെയ്തികളുടെ ‘ഫലം’ അനുഭവിച്ചേ കണ്ണടച്ചിട്ടുമുള്ളൂ. ആ ഓര്‍മ ഷാഫിക്കുണ്ടാവണമെന്നും ജലീൽ കുറിച്ചു.

Read Also: ‘നീല ട്രോളി ബാഗില്‍’ ട്രോളുമായി ലിന്റോ ജോസഫ് എംഎല്‍എ; ബാഗ് ആമസോണില്‍ കിട്ടുമോയെന്ന് ചോദ്യം

തന്റെ ‘മതസ്വത്വം’ ഉപയോഗിച്ച് വടകരയില്‍ ജയിച്ച ഷാഫി, എംപിയായി സത്യപ്രതിജ്ഞ നടത്തിയത് ദൈവത്തിന്റെ പേരിലല്ല. ‘ദൃഢപ്രതിജ്ഞയാണ്’ ചെയ്തത്. ഒരു പക്ഷെ കോണ്‍ഗ്രസ്സില്‍ ദൃഢപ്രതിജ്ഞയെടുത്ത ഒരേ ഒരാള്‍ ഷാഫിയാകും. ഇതേക്കുറിച്ച് പക്ഷെ ലീഗ്-ജമാഅത്തെ ഇസ്ലാമി- എസ്ഡിപിഐ സൈബര്‍ വീരന്‍മാരോ മാധ്യമമോ ചന്ദ്രികയോ മീഡിയാ വണ്ണോ ഒരക്ഷരം പറഞ്ഞു കണ്ടില്ല! അമ്മായിക്ക് അടുപ്പിലും ആകാമല്ലോ…. അല്ലേയെന്നും ഡോ. കെ ടി ജലീൽ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റ് താഴെ വിശദമായി വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News