കോൺ​ഗ്രസ് പാർട്ടി കൈപിടിയിലാക്കാനുള്ള ഷാഫിയുടെ പൊടികൈകൾ; കൈരളിന്യൂസ് എക്സ്ക്ലൂസീവ്

Shafi Satheeshan

ഷാഫി പറമ്പലിന്റെ പാർട്ടി പിടിച്ചടക്കാനുള്ള ശ്രമങ്ങൾ നേരത്തേ തുടങ്ങി കൈരളി ന്യൂസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഷാനിബ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ മന്ത്രിയാകാനുള്ള മുന്നൊരുക്കം ഷാഫി നടത്തിയിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടിയെ ചതിക്കുകയും വി ഡി സതീശനു വേണ്ടി ചരടുവലി നടത്തുകയും ചെയ്തത് ഷാഫിപറമ്പിലാണെന്ന് ഷാനിബ്.

വിഡി സതീശനുമായി ചേർന്ന് രമേശ് ചെന്നിത്തലയെ അട്ടിമറിച്ചതും. രാഹുൽ മാങ്കൂട്ടത്തലിനെ യൂത്ത് കോൺഗ്രസ് ഭാരവാഹിയാക്കിയതും ഷാഫിയാണ്. രാഹുലിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് യൂത്ത് കോൺഗ്രസ് ഇലക്ഷനിൽ വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയത്. ഇതിന് ചുക്കാൻ പിടിച്ചതും ഷാഫി പറമ്പിലാണെന്നും ഷാനിബ് പറഞ്ഞു.

വ്യാജ ഐഡി കാർഡ് ചോദ്യം ചെയ്ത നേതാക്കളെ ഭീഷണിപ്പെടുത്തിയും ചിലരെ സ്ഥാനമാനങ്ങൾ നൽകി ഒതുക്കുകയുമാണുണ്ടായത്. പ്രവാസികളിൽ നിന്ന് വ്യാപകമായി ഷാഫി പണം പിരിച്ചിട്ടുണ്ടെന്നും. ഇതിൻറെ കണക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും ഷാനിബ് പറഞ്ഞു. സമ്മാനകൂപ്പൺ അടിച്ചും പണം പിരിച്ചു. സാമ്പത്തിക ആരോപണം ഉണ്ടായിട്ടും ഇതുവരെ കമ്മിറ്റിയിൽ കണക്ക് വെച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.

ഷാഫി സതീശൻ കോക്കസിലെ കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സ്ഥാനാർത്ഥി പ്രഖ്യാപനം ഇതിന്റെ തെളിവാണെന്നും ഷാനിബ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News