സ്വർണ്ണക്കടത്താണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് പറയുന്ന ഷാഫിയുടെ വീഡിയോ പുറത്ത് വന്നു. അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള സന്ദേശമാണ് പുറത്ത് വന്നത്. നാലംഗ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസിയായ ഷാഫിയെ കണ്ടെത്താനുള്ള അന്വേഷണം കർണ്ണാടക കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്.
ഷാഫിയേയും കൊണ്ട് ക്വട്ടേഷൻ സംഘം കർണ്ണാടകയിലേക്ക് കടന്നുവെന്ന സംശയത്തിലാണ് കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നത്. ഷാഫിയെ കടത്തിക്കൊണ്ടുപോയതായി സംശയിക്കുന്ന കാർ ഇന്ന് താമരശ്ശേരി എത്തിക്കും. ചെർക്കളയിലെ കാർ ഷോറൂമിൽ നിന്നാണ് കെഎൽ 14 വി 6372 നമ്പർ കാർ, പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനം അക്രമി സംഘത്തിന് വാടകയ്ക്ക് കൊടുത്തയാളും കസ്റ്റഡിയിലുണ്ട്. മഞ്ചേശ്വരത്തും വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.
ഷാഫിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. ഇതിനിടെ അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ഷാഫിയുടെ വീഡിയോ പുറത്ത് വന്നു. വിദേശത്ത് നിന്ന് എത്തിച്ച 80 കോടി രൂപയുടെ സ്വർണ്ണവുമായി ബന്ധപ്പെട്ടാണ് തട്ടികൊണ്ടു പോകലെന്ന് ഇതിൽ പറയുന്നു.
ഹവാല, സ്വർണ്ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. സംശയമുള്ള കൂടുതൽ പേരെ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ചയാണ് കാറിൽ വീട്ടിലെത്തിയ നാലംഗ സംഘം ഷാഫിയെ തട്ടിക്കൊണ്ടുപോയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here