ഒരു വർഷത്തിൽ തന്നെ നായകനായ 2 ചിത്രങ്ങളും 1000 കോടി ക്ലബ്ബിൽ എന്ന നേട്ടവുമായി കിംഗ് ഖാൻ

1000 കോടി ക്ലബ്ബിൽ ഇടം നേടി ഷാരൂഖ് ചിത്രം ജവാൻ. പഠാന്റെ വമ്പൻ വിജയത്തിന് ശേഷമാണ് ജവാന്റെ വിജയവും. ഇതോടെ ഒരു വർഷത്തിൽ തന്നെ നായകനായ 2 ചിത്രങ്ങളും 1000 കോടി കടന്നെന്ന നേട്ടം ഇനി ഷാറുഖ് ഖാനു സ്വന്തം. റിലീസിന്റെ ആദ്യദിനം തന്നെ നേട്ടം കൊയ്ത ജവാൻ 18–ാം ദിവസമാണ് ഈ നേട്ടത്തിലെത്തിയത്. 1050 കോടി രൂപയാണു പഠാൻ നേടിയത്.

ALSO READ:സ്ത്രീകളെ അപമാനിച്ച് ഊമക്കത്ത് പ്രചരിപ്പിച്ച കോൺഗ്രസ്സ് അംഗങ്ങൾക്കെതിരെ സിപിഐഎം പ്രതിഷേധം

ലോക വ്യാപകമായി 10,000 സ്ക്രീനുകളിലാണ് ജവാൻ പ്രദർശിപ്പിച്ചത്. ബോളിവുഡ് ചിത്രം ആണെങ്കിലും 1000 കോടി കളക്ഷനുള്ള ഏക തമിഴ് സംവിധായകന്‍ എന്ന നേട്ടവും അറ്റ്ലിക്ക് സ്വന്തമായി. നയന്‍താരയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും നായിക-വില്ലന്‍ വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. സിനിമ ഉത്തരേന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

ALSO READ:തേങ്ങയിടാൻ കയറിയ ആൾ ഏണി മറിഞ്ഞ് ഗേറ്റിൽ വീണ് കമ്പികൾ വയറ്റിൽ തുളച്ചു മരണപെട്ടു

തമിഴ് സംവിധായകൻ അറ്റ്‌ലിയുടെ ആദ്യ ഹിന്ദിചിത്രത്തിൽ ദക്ഷിണേന്ത്യൻ താരങ്ങളുടെ നീണ്ട നിരയുണ്ട്. ഷാറുഖിന്റെ തന്നെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റാണു സിനിമയുടെ നിർമാതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News