ഷാരൂഖ് ഖാന്‍ ഇന്ത്യയുടെ പ്രകൃതി വിഭവം: ആനന്ദ് മഹീന്ദ്ര

ഇന്ത്യന്‍ സിനിമയിലെ രാജാവെന്നാണ് ഷാരൂഖ് ഖാനെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് ബോളിവുഡ് അടക്കിവാണിരുന്ന ഖാന്‍ ഇടയ്ക്ക് ചിത്രങ്ങളുടെ പരാജയത്തോടെ പിന്നോക്കം പോയിരുന്നു. ബോളിവുഡ് സിനിമ വ്യവസായം മു‍ഴുവന്‍ തുടര്‍ പരാജയങ്ങളുടെ പടുകു‍ഴിയില്‍ വീണു പോയി. അപ്പോ‍ഴാണ് കിങ് ഖാന്‍റെ തിരിച്ചുവരവ്. പത്താന്‍ എന്ന ചിത്രത്തിലൂടെ ബോക്സോഫീസ് തിരിച്ചുപിടിച്ച ഷാരൂഖ് ഇപ്പോള്‍ ജവാനിലൂടെ തന്‍റെ സിംഹാസനത്തിന് ഒരിളക്കവും സംഭവിച്ചിട്ടെല്ലെന്ന് തെളിയിക്കുകയാണ്.

സിനിമാ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ സംസാര വിഷയമാണ് ഷാരൂഖ് ഖാന്‍. ഇപ്പോ‍ഴിതാ ഷാരൂഖിനെ വാനോളം പുക‍ഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര കമ്പനിയുടെ മേധാവി ആനന്ദ് മഹീന്ദ്ര. ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കണെമന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.

എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ നാണ്യം സമ്പാദിക്കാൻ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷെ ഷാരൂഖ് ഖാനെ നാം ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നുവെന്നും ആനന്ദ് മഹീന്ദ്ര എക്സില്‍ (ട്വിറ്റര്‍) കുറിച്ചു.

ALSO READ: ഓരോ വർഷവും നിങ്ങൾക്ക് എന്നോടുള്ള സ്നേഹം വളരുന്നു: ജന്മദിനം മനോഹരമാക്കിയവർക്ക് നന്ദി അറിയിച്ച് മമ്മൂക്ക

ദുബായിലെ ബുർജ് ഖലീഫയിൽ നടന്ന ജവാൻ ട്രെയിലർ ലോഞ്ച് ചടങ്ങിന്‍റെ വിഡിയോ ആനന്ദ് മഹീന്ദ്ര എക്സ് പോസ്റ്റില്‍ പങ്കിട്ടിട്ടുണ്ട്. തീയറ്ററില്‍ മികച്ച പ്രകടനം നടത്തുന്ന ജവാന്‍റെ ആദ്യദിനം നേടിയ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ആഗോള തലത്തില്‍ നിന്ന് ചിത്രം നേടിയ കളക്ഷനാണ് നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് പുറത്തുവിട്ടിരിക്കുന്നത്. 129.6 കോടിയാണ് ചിത്രം ആദ്യദിനം ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.

ALSO READ:കേരളത്തില്‍ വിനോദ സഞ്ചാരം പൊടിപൊടിക്കുന്നു: ഓണത്തിന് അതിരപ്പിള്ളി കാണാന്‍ എത്തിയത് ഒരു ലക്ഷം പേര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News