തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഷാരുഖ് ഖാനും നയൻതാരയും

തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഷാരൂഖ് ഖാനും നയൻതാരയും ദര്‍ശനം നടത്തി. ഷാരൂഖ് ഖാൻറെ മകൾ സുഹാന ഖാൻ ,വിഘ്‌നേശ് ശിവ എന്നിവർ ഇവർക്കൊപ്പമുണ്ടായിരുന്നു.

also read :അഞ്ച് സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ഷാരൂഖ് ഖാനും നയൻതാരയും ഒരുമിക്കുന്ന ചിത്രം ജവാൻ റിലീസിന് ഒരുങ്ങുകയാണ്. അറ്റ്‌ലീയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബർ 7 നാണ് റിലീസ് ചെയ്യുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന് മികച്ച പ്രീബുക്കിങ്ങാണ് കിട്ടിയിരിക്കുന്നത്. ബുക്കിങ് ആരംഭിച്ച പല സിറ്റികളിലും വളരെ വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതെന്നാണ് റിപ്പോർട്ടുകൾ.

also read :‘കാവാല’ഗാനത്തിന്റെ സംവിധായകനും കലാനിധി മാരന്റെ സമ്മാനം; അനിരുദ്ധന് ചെക്ക് സമ്മാനിച്ച് നിർമ്മാതാവ്

നല്ലൊരു മാസ് ആക്ഷന്‍ ത്രില്ലര്‍ ആയാണ് ചിത്രം വരുന്നത്. വ്യത്യസ്തമായ ഗെറ്റപ്പോടെയാണ് ഷാരുഖ് ഖാൻ ഈ ചിത്രത്തിൽ എത്തുന്നത്. അതേസമയം നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ചിത്രം റിലീസാകുന്നതിന് മുൻപ് തന്നെ വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News