മകള്‍ സുഹാനയ്‌ക്കൊപ്പം എസ്ആര്‍കെ; ‘കിംഗ്’ ചിത്രീകരണം ആരംഭിക്കുന്നു

ബോളിവുഡിന്റെ കിംഗ് ഖാന്‍ മകള്‍ സുഹാനയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കിംഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ സ്വീക്വന്‍സുകളാണ് ലണ്ടനില്‍ ചിത്രീകരിക്കുക. 200 കോടി ബജറ്റില്‍ ഗൗരി ഖാനും സിദ്ധാര്‍ഥ് ആനന്ദും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ജൂണിലാകും ആരംഭിക്കുക.

ALSO READ:  സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന മാത്യു കുഴൽനാടൻ്റെ ആരോപണം തള്ളി വിജിലൻസ്

ഹൈ ഒക്റ്റന്‍ ആക്ഷന്‍ സിക്വന്‍സുകള്‍ ചിത്രീകരിക്കാനുള്ള പദ്ധതിയാണ് അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്രില്ലിംഗ് സിനിമാറ്റിക്ക് അനുഭവം ആരാധകര്‍ക്കായി ഒരുക്കുന്ന ചിത്രത്തില്‍ ഡോണിലേക് പോലെ േ്രഗ ഷേഡുള്ള കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നതെന്നാണ് വിവരം.

ALSO READ:  തെരഞ്ഞെടുപ്പ് നടന്നിടത്ത് ബാഗുകള്‍ വിതരണം ചെയ്തു; ജെപി നദ്ദക്കെതിരെ ആരോപണവുമായി തേജസ്വി യാദവ്

ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ക്കായുള്ള പരിശീലനത്തിലാണ് സുഹാന. മുമ്പ് മകന്‍ ആര്യന്‍ ഖാന്റെ പരസ്യചിത്രത്തില്‍ മകള്‍ സുഹാനയ്‌ക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News