ഇരുപത്തി എട്ട് വര്‍ഷത്തിന് ശേഷം ഡിഗ്രി സര്‍ട്ടിഫിക്കേറ്റ്; ചിത്രമടക്കം പോസ്റ്റ് ചെയ്ത് ഷാരൂഖ് ആരാധകന്‍

ബോളീവുഡ് സൂപ്പര്‍താരം ഷാരൂഖിന്റെ ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് വീണ്ടും ചര്‍ച്ചയാവുന്നു. സമൂഹമാധ്യമത്തിലൂടെ ഒരു ആരാധകനാണ് ഷാരൂഖ് ഖാന്‍ തന്റെ ബിരുദ സര്‍ട്ടിഫിക്കറ്റിനൊപ്പമുള്ള ചിത്രം ഇപ്പോള്‍ പങ്കുവെച്ചത്. 1985-1988 വരെയുള്ള കാലയളവില്‍ ദില്ലിയിലെ ഹന്‍സ് രാജ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഷാരൂഖ് ബിഎ ഇക്കണോമിക്സ് കോഴ്സില്‍ ബിരുദം നേടിയത്.

‘ഫാന്‍ എന്ന’ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഹന്‍സ് രാജ് യൂണിവേഴ്സിറ്റിയിലെത്തിയപ്പോള്‍ പ്രിന്‍സിപ്പിള്‍ രാമ ശര്‍മ്മയാണ് ഷാരൂഖ് ഖാന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പഠനം പൂര്‍ത്തീകരിച്ച് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ബിരുദ സര്‍ഫിക്കറ്റ് കൈപ്പറ്റിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News