ആര്യനോട് വില കുറയ്ക്കാന്‍ ആരാധകര്‍, എനിക്കു പോലും വില കുറച്ച് നല്‍കാറില്ലെന്ന് ഷാരൂഖ്; രസകരമായ മറുപടി

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്ററിലൂടെ മകന്‍ ആര്യന്‍ ഖാന്റെ ലക്ഷ്വറി സ്ട്രീറ്റ് വെയര്‍ ബ്രാന്‍ഡ് D’Yavol X നെ കുറിച്ച് ചോദിച്ച ആരാധകരുടെ ചോദ്യത്തിലാണ് ഷാരൂഖ് രസകരമായ മറുപടി നല്‍കിയത്.

D’Yavol X ന്റെ ജാക്കറ്റുകള്‍ 1000-2000 രൂപയ്ക്ക് നല്‍കാന്‍ പറയൂ. ഇപ്പോഴുള്ള വസ്ത്രങ്ങളെല്ലാം വാങ്ങാന്‍ ഞങ്ങള്‍ വീടു തന്നെ വില്‍ക്കേണ്ടി വരും” എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. D’Yavol X എനിക്കു പോലും വസ്ത്രങ്ങള്‍ വില കുറച്ച് നല്‍കാറില്ല. എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്ന് നോക്കട്ടെ” എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

മാര്‍ച്ച് 30 നാണ് ആര്യന്‍ ഖാന്‍ തന്റെ D’Yavol X ന്റെ ബ്രാന്‍ഡ് ആരംഭിച്ചത്. ബ്രാന്‍ഡിലെ വസ്ത്രങ്ങള്‍ക്കെല്ലാം വില കൂടുതലാണെന്ന അഭിപ്രായം പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News