ഷാരൂഖ് ഖാന്റെ ദുബൈയിലെ വസതിക്ക് 18 കോടി

ബോളിവുഡിലെ പ്രിയപ്പെട്ട നടനാണ് ഷാരൂഖ് ഖാൻ. വളരെയധികം ആരാധക പിന്തുണയാണ് താരത്തിനുള്ളത്. താരത്തെ സംബന്ധിച്ച വാർത്തകളെല്ലാം കുറഞ്ഞ സമയം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഷാരുഖ് ഖാനെ പോലെ തന്നെ അദ്ദേഹത്തിന്റെ വസതികളും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട വസതിയാണ് മുംബയിലെ മന്നത്ത്. ഷാരൂഖ് ഖാന്റെ ഭാര്യയും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാനാണ് മന്നത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ മന്നത്ത് എന്ന പേരിനോട് സാമ്യം തോന്നിക്കുന്ന ഒരു വീട് ദുബൈയിലും ഷാരൂഖിനുണ്ട്. ജന്നത്ത് വില്ല എന്നാണ് അതിന് പേരിട്ടിരിക്കുന്നത്.

also read:വാഹന തകരാര്‍; 11 ദിവസമായി പെരുവഴിയില്‍ കുടുങ്ങിയ യുപി സ്വദേശിക്ക് ഭക്ഷണം വാങ്ങി നല്‍കി വ്യാപാരികളും ലോട്ടറി തൊഴിലാളികളും

14,000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണവും 85,00 ചതുരശ്രഅടിയുമാണ് വീടിനുള്ളത്. ആറ് കിടപ്പുമുറികൾ, സ്വകാര്യ പൂൾ, ബീച്ച്, റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രണ്ട് ഗ്യാരേജ് എന്നിവയോട് കൂടിയാണ് വീട് സജ്ജീകരിച്ചിരിക്കുന്നത്. 18 കോടിയോളം വരും ജന്നത്ത് വില്ലയുടെ വില . 2007 ൽ ദുബൈയിലെ പ്രോപ്പർട്ടി ഡെവലപ്പറായ നക്കീൽ സമ്മാനിച്ചതാണ് ഈ വസതി. കെ ഫ്രോണ്ട് എന്ന സ്വകാര്യ ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒഴിവ് സമയങ്ങളിൽ ദുബൈയിലെ വസതിയിൽ കടൽക്കാറ്റ് ആസ്വദിച്ച് ഒരു കപ്പ് ചായ കുടിക്കുന്നത് ഷാരുഖ് വളരെ ഇഷ്ട്ടപെടുന്നുവെന്ന് ഗൗരി ഒരഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News