സെറിബ്രല്‍ പള്‍സി ബാധിച്ച് വീല്‍ചെയറിലായ ആരാധകനെ കെട്ടിപ്പുണര്‍ന്ന് നെറ്റിയില്‍ ചുംബിച്ച് ഷാരൂഖ് ഖാന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ വൈബ് അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം കിങ്ങ് കോഹ്‌ലിയും കിങ്ങ് ഖാനും ഒരുമിച്ച വീഡിയോകളാണ് തരംഗമായത്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് കിങ്ങ് ഖാന്റെ ആരാധകനോടുള്ള ഇഴുകിച്ചേര്‍ന്നുള്ള സ്‌നേഹപ്രകടനമാണ്.

കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമകൂടിയായ ഷാരൂഖ് ഖാന്‍ കൊല്‍ക്കത്ത ടീമിന്റെ കടുത്ത ആരാധകനെ ചുംബിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൊല്‍ക്കത്ത ടീം തന്നെ പരിചയപ്പെടുത്തിയിരിക്കുന്ന അവരുടെ സൂപ്പര്‍ ആരാധകനായ ഹര്‍ഷുല്‍ ഗോയങ്കയോടാണ് ഷാരൂഖ് ഖാന്‍ ഹൃദയം തുറന്ന് ഇടപഴകിയത്. സെറിബ്രല്‍ പള്‍സി ബാധിച്ച് വീല്‍ചെയറിലായ ഹര്‍ഷുലിനൊപ്പം 2018-ല്‍ ഷാരൂഖ് ചെലവഴിച്ച നിമിഷങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ആ നിമിഷത്തിന്റെ ആവര്‍ത്തനം തന്നെയാണ് അഞ്ചുകൊല്ലത്തിന് ശേഷവും സംഭവിച്ചിരിക്കുന്നത്. ഇത്തവണയും കരുതലോടെയും സ്‌നേഹത്തോടെയും ഹര്‍ഷലിനെ പുണര്‍ന്ന ഷാരൂഖ് ഖാന്‍ രണ്ടുവട്ടം ഹര്‍ഷലിന്റെ നെറ്റിയില്‍ ചുംബിച്ചു. 2018-ല്‍ സമാനമായ രംഗത്തിന് സാക്ഷ്യം വഹിച്ച ഹര്‍ഷലിന്റെ അമ്മ ഇത്തവണയും ഈ സ്‌നേഹകരുതലിന് സാക്ഷ്യം വഹിച്ചിരുന്നു.


ഷാരൂഖ് അടുത്തെത്തി സംസാരിക്കുമ്പോഴും കെട്ടിപ്പുണരുമ്പോഴും നെറ്റിയില്‍ ചുംബിക്കുമ്പോഴുമെല്ലാം ഹര്‍ഷല്‍ പൊട്ടിച്ചിരിക്കുന്നുണ്ട്. ഷാരൂഖിനോട് തുടര്‍ച്ചയായി ഐ ലവ് യു എന്ന് ഹര്‍ഷല്‍ പറയുന്നുണ്ട്. തിരികെ ഷാരൂഖ് ആരാധകനോടും ഐ ലവ് യു എന്ന് തിരിച്ച് പറയുന്നുണ്ട്. ആരാധകനോടുള്ള ഷാരൂഖിന്റെ കരുതലിനെ പിന്തുണച്ച് ധാരാളം കമന്റുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News