‘തനിക്കൊരു സിനിമ തരൂ’; മണിരത്‌നത്തോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഷാരൂഖ് ഖാന്‍

ഒരു ചിത്രം കൂടി മണിരത്‌നത്തോടൊപ്പം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഷാരൂഖ് ഖാന്‍. ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന്റെ പുരസ്‌കാര രാവില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാരൂഖ് മണിരത്‌നത്തോട് തന്റെ ആഗ്രഹം പ്രകടിപ്രിച്ചത്. ‘തനിക്കൊരു സിനിമ തരൂ’ എന്ന് മണിരത്‌നത്തോട് അപേക്ഷിക്കുന്ന ഷാരൂഖ് ഖാന്റെ രസകരമായ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ALSO READകെഎസ്ആര്‍ടിസി കെ-സ്വിഫ്റ്റില്‍ 600 ഒഴിവുകള്‍

‘മണി സാര്‍ ഞാന്‍ അപേക്ഷിക്കുകയാണ്, ഞാന്‍ യാചിക്കുകയാണ്. ഞാന്‍ നിങ്ങളോട് എപ്പോഴും പറയുന്ന പോലെതന്നെ പറയുകയാണ് എനിക്കൊപ്പം ഒരു സിനിമ ചെയ്യൂ. താങ്കള്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ വേണമെങ്കില്‍ വിമാനത്തിന് മുകളില്‍ കയറി നിന്ന് വരെ ഛയ്യ ഛയ്യ നൃത്തം ചെയ്യാം എന്നാണ് ചിരിയോടെ ഷാരൂഖ് മണിരത്‌നത്തോട് പറഞ്ഞത്. ഭാര്യയും നടിയും സംവിധായികയുമായ സുഹാസിനിയും ചടങ്ങില്‍ പങ്കെടുക്കാന്‍ മണിരത്‌നത്തോടൊപ്പം എത്തിയിരുന്നു. സദസ്സിലിരിക്കുന്ന സുഹാസിനിയോടായി ഒരു കാര്യം കൂടി ഷാരൂഖ് പറഞ്ഞിരുന്നു. എപ്പോഴും ഉറങ്ങും മുന്‍പ് മണിരത്‌നത്തോട് ഷാരൂഖ് ഷാരൂഖ് എന്ന് പറയണമെന്നായിരുന്നു ഷാരൂഖിന്റെ ആ വാക്കുകള്‍. ഷാരൂഖിന്റെ ഈ വാക്കുകള്‍ നിറഞ്ഞ ഈ അപേക്ഷ സദസില്‍ വലിയ പൊട്ടിച്ചിരിയാണ് ഉണ്ടാക്കിയത്.

ALSO READമമ്മൂക്ക ഉമ്മ… എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന് ;മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നടന്‍ ജയറാം

ഷാരൂഖ് ഖാനൊപ്പം എന്നാണ് ഒരുമിച്ചൊരു സിനിമ എന്ന ചോദ്യത്തിനുളള മണിരത്‌നത്തിന്റെ മറുപടിയും ചിരി പടര്‍ത്തി. ഞാനൊരു വിമാനം എന്ന് വാങ്ങുന്നുവോ അന്ന് എന്നായിരുന്നു മണിരത്‌നത്തിന്റെ മറുപടി. എന്നാല്‍ ഞാനൊരു വിമാനം വാങ്ങിത്തന്നോലോ എന്നായി ഷാരൂഖ് ഖാന്റെ ചോദ്യം.ഇരുവരും തമ്മിലുളള സംഭാഷണത്തിന് വലിയ കയ്യടിയാണ് ലഭിച്ചത്. വിഡിയോ വൈറലായതോടെ എന്നാണ് ഇനി ഷാരൂഖ്മണിരത്‌നം കോംബോയില്‍ ഒരു സിനിമ പുറത്തിറങ്ങുക എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News