ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍, വീഡിയോ

മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിന്റെ നൃത്തച്ചുവടുകളെ പ്രശംസിച്ച് ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍. വനിത ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നൃത്തത്തിന്റെ ദൃശ്യങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച് ഷാരൂഖ് കുറിച്ച് ഇങ്ങനെയാണ്. ഷാരൂഖ് നായകനായ ജവാന്‍ എന്ന സിനിമയിലെ ‘സിന്ദ ബാന്ദ’പാട്ടിനൊപ്പമായിരുന്നു മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനം.

ALSO READ:  കട്ടപ്പനയില്‍ ജിമ്മില്‍ ഉണ്ടായ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകനായ ജിം ഉടമ അറസ്റ്റില്‍

ഈ ഗാനം എനിക്ക് ഇത്രയും സ്‌പെഷ്യലാക്കി തന്നതിന് മോഹന്‍ലാല്‍ സാറിന് നന്ദി. താങ്കള്‍ ചെയ്തിന്റെ പകുതിയെങ്കിലും നന്നായി എനിക്കു ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോവുകയാണ്. ലവ് യു സര്‍. ഒരുമിച്ചുള്ള ഡിന്നറിനായി കാത്തിരിക്കുന്നു’ . ഇതിന് മറുപടി മോഹന്‍ലാല്‍ നല്‍കുകയും ചെയ്തു.

താങ്കള്‍ ചെയ്ത പോലെ അത് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. നിങ്ങളുടെ സ്റ്റൈല്‍ ആര്‍ക്കും അനുകരിക്കാന്‍ കഴിയില്ല. ഈ വാക്കുകള്‍ക്ക് നന്ദിയെന്ന് മോഹന്‍ലാല്‍ കുറിച്ചു.

ALSO READ:  മട്ടന്നൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ നിന്നും ബോംബുകൾ പിടികൂടി

അറ്റ്‌ലീ സംവിധാനം ചെയ്ത് 2023 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ജവാന്‍’. ചിത്രത്തിലെ ‘സിന്ദ ബാന്ദ’ അടിമുടി ഷാരൂഖ് തരംഗം നിറയുന്ന ഗാനമാണ്. ‘സിന്ദ ബാന്ദ’യ്‌ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ചുവടുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News