ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍ – പ്രീതി സിന്റ ചിത്രം വീര്‍ സാറ 100 കോടി ക്ലബ്ബില്‍ കയറി. റീ റിലീസില്‍ 1.8 കോടി രൂപ നേടിയതോടെ ചിത്രത്തിന്റെ ആജീവനാന്ത കളക്ഷന്‍ 100 കോടിയായത്.
ഷാരൂഖ് ഖാന്‍ നായകനായി 2004ല്‍ പുറത്തിറങ്ങിയ ചിത്രം വീര്‍ സാറ സെപ്തംബര്‍ 13ന് വീണ്ടും റിലീസ് ചെയ്തിരുന്നു. റീ റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് ചിത്രം 1.57 കോടി രൂപ നേടി. ചിത്രത്തിന്റെ ആജീവനാന്ത കളക്ഷന്‍ 100 കോടി രൂപയായി ഉയര്‍ന്നു.
2004 ല്‍ റിലീസായ ചിത്രം ഈ വര്‍ഷം ഫെബ്രുവരിയിലും സെപ്റ്റംബറിലും റീ റിലീസ് ചെയ്തിരുന്നു. അങ്ങനെ ആകെ മൊത്തം 102 .60 കോടിയാണ് ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ യഥാര്‍ത്ഥ കളക്ഷന്‍ അടക്കമാണിത്.
ഷാരൂഖ് ഖാനെ കൂടാതെ റാണി മുഖര്‍ജി, പ്രീതി സിന്റ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആദിത്യ ചോപ്ര തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് യാഷ് ചോപ്രയാണ്.
282 സ്‌ക്രീനുകളില്‍ റീ റിലീസ് ചെയ്ത ചിത്രം ഒരാഴ്ചകൊണ്ടാണ് 1.8 കോടി രൂപ നേടുന്നത്. 2004ല്‍ റിലീസ് ചെയ്തപ്പോള്‍ 98 കോടി ഗ്രോസ് നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ വാലന്റൈന്‍സ് വീക്കില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചപ്പോള്‍ സിനിമ 30 ലക്ഷം രൂപ കളക്ഷന്‍ നേടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here