രാഹുല്‍ ഗാന്ധിക്കും ഷാരൂഖ് ഖാനും വിരാട് കോലിക്കും ട്വിറ്ററില്‍ ബ്ലൂ ടിക് ഇല്ല; ഞെട്ടലോടെ സോഷ്യല്‍മീഡിയ

പ്രമുഖരായ നിരവധി ആളുകള്‍ക്ക് ട്വിറ്ററില്‍ ബ്ലൂ ടിക് നഷ്ടമായതിന്റെ ഞെട്ടലിലാണ് സോഷ്യല്‍മീഡിയ. നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും ബ്ലൂടിക്ക് നഷ്ടമായി.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ബി.ജെ.പി. നേതാവും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ക്ക് ബ്ലൂ ടിക്ക് നഷ്ടമായി. കൂടാതെ ഷാരൂഖ് ഖാനും ആലിയ ഭട്ടിനും വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും സല്‍മാന്‍ഖാനും പ്രിയങ്ക ചോപ്രയ്ക്കും ട്വിറ്റര്‍ അക്കൗണ്ടിലെ വേരിഫിക്കേഷന്‍ നഷ്ടമായിട്ടുണ്ട്.

ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നതോടെയാണ് പല പ്രമുഖര്‍ക്കും അവരുടെ വേരിഫിക്കേഷന്‍ നഷ്ടമായത്. ഇതുവരെ സൗജന്യമായി വെരിഫിക്കേഷന്‍ ലഭിച്ച എല്ലാ അക്കൗണ്ടുകളുടെയും വെരിഫിക്കേഷന്‍ ചെക്ക് മാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ട്വിറ്റര്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു.

ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഏപ്രില്‍ 20 മുതല്‍ നീക്കം ചെയ്യപ്പെടുമെന്ന് ട്വിറ്റര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇലോണ്‍ മസ്‌ക് ചുമതലയേല്‍ക്കും മുമ്പ് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന വെരിഫിക്കേഷന്‍ ബാഡ്ജാണ് ലെഗസി വെരിഫിക്കേഷന്‍. എന്നാല്‍ മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്ററിലെ വെരിഫിക്കേഷന്‍ സബ്‌സ്‌ക്രിപ്ഷനെ അടിസ്ഥാനമാക്കി മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here