പുകവലി ഉപേക്ഷിച്ച് ഷാരൂഖ് ഖാൻ; ദിവസം 100 സിഗരറ്റ് വലിക്കുമായിരുന്നു, താരത്തിന്റെ തീരുമാനം ജന്മദിനത്തിൽ

SRK Quit Smoking

ഞാൻ ഒരു ദിവസം 100 സിഗരറ്റ് വലിക്കുമായിരുന്നു. പുകവലി പൂർണമായി ഉപേക്ഷിച്ച വിവരം ആരാധകരുമായി പങ്ക് വച്ച് ഷാരൂഖ് ഖാൻ പറഞ്ഞു. ജന്മദിനത്തിനാണ് താരം ഈ തീരുമാനമെടുത്തത്. തന്റെ തീരുമാനം ആരാധകരോടും കിങ് ഖാൻ പങ്കുവെക്കുകയായിരുന്നു.

59-ാം ജന്മദിനം ആഘോഷിക്കുന്നതിനായി ബാന്ദ്രയിൽ സംഘടിപ്പിച്ച മീറ്റ് ആൻ്റ് ഗ്രീറ്റ് പരിപാടിക്കിടെയാണ് കിംഗ് ഖാൻ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് പുകവലി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ശീലം ഉപേക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞായിരുന്നു തന്റെ ജീവിതശൈലിയിലെ മാറ്റത്തോടുള്ള പുതിയ ക്രമീകരണം താരം പങ്കുവെച്ചത്.

Also Read: ജന്മദിനത്തിൽ കിംഗ് ഖാന് ആശംസകളുമായി ഓസ്‌കർ അക്കാദമിയും

പുകവലി ശീലങ്ങളെക്കുറിച്ച് പണ്ടേ തുറന്നു പറഞ്ഞിരുന്ന നടൻ, ഇതാദ്യമായാണ് പുകവലി ഉപേക്ഷിച്ച കാര്യം ആരാധകരോട് വെളിപ്പെടുത്തുന്നത്. “ഒരു നല്ല കാര്യമുണ്ട് – ഞാൻ ഇനി പുകവലിക്കില്ല, സുഹൃത്തുക്കളേ,” എന്ന് പറഞ്ഞായിരുന്നു ആരാധകരെ താരം തന്റെ തീരുമാനം അറിയിച്ചത്. താരത്തിന്റെ പ്രഖ്യാപനം കേട്ട് ആരാധക‍ർക്കും സന്തോഷമായി.

ഇക്കുറി പതിവിന് വിപരീതമായി ആരാധകരെ കാണാൻ താരം മന്നത്തിന്‍റെ ബാൽക്കണിയിൽ എത്തിയിരുന്നില്ല. പകരം ഫാൻസ് ക്ലബ്ബുകൾ ബാന്ദ്രയിൽ സംഘടിപ്പിച്ച പ്രത്യേക ജന്മദിന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.

Also Read: പ്രണയാർദ്രമായ ദിനത്തിൽ സ്നേഹം പകർന്ന് താരങ്ങൾ- സോഷ്യൽ മീഡിയയിൽ കത്തിക്കയറി സുഷിൻ്റെ വിവാഹ ഒരുക്കങ്ങൾ, വൈറൽ വീഡിയോ

എല്ലാ വർഷവും തന്‍റെ ജന്മദിനത്തിൽ, ഷാരൂഖ് ഖാൻ ഒരു ആചാരം പോലെ വീടിനോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ ബാൽക്കണിയിലെത്തി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുമായിരുന്നു. ഈദ്, ജന്മദിനം തുടങ്ങിയ വിശേഷാവസരങ്ങളെ താരം ഈ ബാൽക്കണിയിലെത്തിയാണ് ആരാധകരോടൊപ്പം ആഘോഷമാക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News