വർഷങ്ങൾക്ക് ശേഷം ഹൃത്വിക് റോഷനും ഷാരൂഖ് ഖാനും ഒന്നിക്കുന്നു

War 2

ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും ഒരു സിനിമയിലേക്ക് ഒരുമിച്ചെത്തുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇരു താരങ്ങളും ഒരുമിച്ച് അഭിനയിക്കുന്നത്. ഷാരൂഖ് നായകനായ കഭി ഖുഷി കഭി ഗം, ഓം ശാന്തി ഓം, ഡോൺ 2 എന്നീ ചിത്രങ്ങളിലാണ് മുമ്പ് ഇരുതാരങ്ങളും ഒന്നിച്ചത്.

അയൻ മുഖർജി സംവിധാനം ചെയ്യുന്ന വാർ 2 വിലാണ് ഹൃത്വകിനൊപ്പം അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുമെന്ന റിപ്പോർട്ടുകൾ വരുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ സീരിസിൽ ഉൾപ്പെടുന്ന ചിത്രമാണ് വാർ 2 ദൈനിക് ഭാസ്‌കർ ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

Also Read: ബീസ്റ്റ് മോഡിൽ ആസിഫ് അലി, അതിരടി മാസുമായി രോഹിത്ത് വി എസ്; പ്രതീക്ഷളുയർത്തി ടിക്കി ടാക്ക

പത്താൻ സിനിമയിലെ ഷാരൂഖിന്റെ കഥാപാത്രമാണ് വാർ 2 വിലെത്തുന്നത്. ഈ രണ്ട് ചിത്രങ്ങളും സ്‌പൈ യൂണിവേഴ്‌സിൽ ഉൾപ്പെടുന്നവയാണ്. ജൂനിയർ എൻടിആർ ആണ് വാർ 2വിൽ വില്ലൻ റോളിൽ എത്തുന്നത്. ചിത്രത്തിലെ നായിക കിയാര അദ്വാനിയാണ്.

ആദിത്യ ചോപ്രയാണ് നിർമ്മിക്കുന്ന ചിത്രം 2025 ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പൈ യൂണിവേഴ്സിൽ ഉൾപ്പെടുന്ന മറ്റൊരു ചിത്രവും അടുത്ത വർഷം പുറത്തിറങ്ങുന്നുണ്ട്. ആലിയ ഭട്ടും ശർവാരിയും ചേർന്ന് അവതരിപ്പിക്കുന്ന ആൽഫ എന്ന സിനിമ 2025 ഡിസംബർ 25 നാണ് റിലീസ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News