കൈകളുയർത്തി അച്ഛനെ അനുകരിച്ച് ഷാരൂഖിന്റെ മകൻ അബ്രാം; താരത്തിന്റെ കുടുംബത്തെ ഏറ്റെടുത്ത് ആരാധകർ

എന്നും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു കുടുംബമാണ് ബോളിവുഡ് തരാം ഷാരൂഖ് ഖാന്റേത്. സ്‌കൂൾ വാർഷികാഘോഷത്തിൽ ഷാരൂഖിനെ അനുകരിച്ച് സ്റ്റാറായിരിക്കുകയാണ് ഷാരൂഖിന്റെ ഇളയ മകൻ അബ്‌റാം. ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു അബ്റാം ചുവടുവെച്ചത്.

Also Read: തിരിച്ചുവരാൻ ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ട് ഹാർദ്ദിക്‌; ആവശ്യം അംഗീകരിച്ച് മുംബൈ

മകന്റെ പ്രോഗ്രാം കാണാൻ ഷറൂഖ് ഖാനും ഭാര്യ ഗൗരി ഖാനും മകൾ സുഹാനയും സുഹാനയും എത്തിയിരുന്നു. മകന്റെ ഡാൻസ് ചെറുചിരിയോടെയാണ് ഷാറൂഖ് കണ്ടിരുന്നത്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് അബ്റാം പഠിക്കുന്നത്. അബ്‌റാമിന്റെ നൃത്തത്തിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Also Read: കുരുന്നുകള്‍ക്ക് തുണയായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍, ഒപ്പം ബേബി മെമ്മോറിയല്‍ ആശുപത്രിയും

ഷാറൂഖ് ഖാന്റെ മക്കളിൽ സുഹാന മാത്രമാണ് അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിൽ എത്തിയിയിരിക്കുന്നത്. സോയ അക്തർ സംവിധാനം ചെയ്ത അർച്ചീസിലൂടെയായിരുന്നു അരങ്ങേറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News