‘ഇഎംഐ ഒപ്ഷന്‍ ഇല്ലേ ഭായി?’; ഒരു ജാക്കറ്റിന് രണ്ട് ലക്ഷം വിലയിട്ട ആര്യന്‍ ഖാനെ ട്രോളി സോഷ്യല്‍ മീഡിയ

സിനിമ വിട്ട് ബിസിനസിന്റെ വഴി തെരഞ്ഞെടുത്ത ആളാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. വസ്ത്രവ്യാപാരത്തിലാണ് ആര്യന്‍ ഖാന്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. ആര്യന്‍ ഖാന്റെ D’YAVO-L X എന്ന വസ്ത്ര ബ്രാന്‍ഡ് ഇതിനോടകം തന്നെ ശ്രദ്ധനേടി. ഇന്നലെ ഇതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആളുകള്‍ക്ക് ലഭിച്ചു തുടങ്ങി. സൈറ്റിലെ പ്രൊഡക്റ്റ് പരിശോധിച്ച ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. ഒരു ജാക്കറ്റിന് നല്‍കിയിരിക്കുന്ന വില രണ്ട് ലക്ഷംവരെയാണ്. ഇതിന് പിന്നാലെ ആര്യന്‍ ഖാനെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്തെത്തി.

ആര്യന്‍ ഖാന്റെ വസ്ത്ര ബ്രാന്‍ഡില്‍ ജാക്കറ്റുകള്‍ക്ക് മാത്രമല്ല, ടീ ഷര്‍ട്ടുകള്‍ക്കും വന്‍ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള ഒരു ടീഷര്‍ട്ടിന്റെ വില 24,400 രൂപയാണ്. ബ്ലാക്ക് നിറത്തിലുള്ള ഒരു ഹൂഡിയുടെ വില 45,500 ആണ്. ഔദ്യോഗിക വെബ്‌സൈറ്റ് ലൈവായതിന് പിന്നാലെ ആര്യന്‍ ഖാനെതിരെ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ”ഇഎംഐ ഒപ്ഷനില്ലേ ഭായി’ എന്നാണ് ജാക്കറ്റിന്റെ ചിത്രവും വിലയും പങ്കുവച്ച് ഒരാള്‍ ചോദിച്ചത്. ‘ഖാന്‍ സാബ് എന്റെ ഒരു വൃക്ക വിറ്റാലും മതിയാകില്ല, എനിക്ക് എന്റെ രണ്ട് വൃക്കകളും വില്‍ക്കേണ്ടിവരും. എന്നാണ് മറ്റൊരാള്‍ എഴുതിയത്. മിഡില്‍ ക്ലാസിന് താങ്ങാന്‍ കഴിയുന്നതല്ല ഈ വിലയെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ നിരവധി ട്രോളുകളാണ് ആര്യന്‍ ഖാനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ലക്ഷ്വറി ബ്രാന്‍ഡിന്റെ പരസ്യത്തിന്റെ ഔദ്യോഗിക ടീസര്‍ ഷാരൂഖ് ഖാന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതോടെ ബ്രാന്‍ഡിന്റെ ലോഞ്ചിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. വിലവിവരം പുറത്തുവന്നതോടെ ഇത്രയും വില ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല എന്നാണ് ആളുകള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News